മൊഴികള്‍
അമ്മയെന്നു എഴുതുമ്പോള്‍
അമ്മിഞ്ഞപ്പാലിന്റെ സ്നേഹ മമത നിഴലിക്കുന്നു
അച്ഛന്‍ എന്ന് എഴുതുമ്പോള്‍
അറിഞ്ഞു ഇച്ഛിക്കുന്നതെല്ലാം തന്നിടുമെപ്പോഴുമായി
ആനയെന്നു എഴുതുമ്പോള്‍
ആകെ നിഴലിക്കുന്നു കണ്മുന്നില്‍
ആകാശ വലിപ്പത്തിലായി
ആനയുടെ രുപമെത്ര സദൃശ്യം
''ഇ' എന്ന് എഴുതുമ്പോള്‍
ഇന്നു അമ്മുമ്മയുടെ
ഇടയെടുക്കാത്ത രാമായണത്തിലുടെ
ഇരട്ട വാലനെ കണ്ടതു ഓര്‍ത്ത് പോകുന്നു
"ഈ " യെന്നു എഴുതുമ്പോള്‍
ഈന്തപ്പഴത്തിന്‍ മുന്നിലുടെ
"ഈൗ. . . . .."യെന്നു പറഞ്ഞു പറന്നകലും
ഈര്‍ഷ തോന്നുമി മണിയ ഈച്ചയോട്
ഉറുമ്പെന്നു എഴുതി നിര്‍ത്തുമ്പോള്‍
ഉണ്ണിക്കു ഓര്‍മ്മവരുന്നത്
ഉറക്കത്തിലായി ഒരു നാള്‍
ഉമിഞ്ഞു ദേഹമാകെ കടിയുടെ വേദന
ഊഞ്ഞാല്‍ എന്നു എഴുതുമ്പോള്‍
ഊണു കഴിഞ്ഞു ഓണത്തിനു
ഊരാങ്കെട്ടു കെട്ടി
ഊയലാടും മനസ്സാകെ
ഋഷിയെന്നു എഴുതുമ്പോള്‍
ഋണമില്ലാത്ത മനസ്സുഖത്താല്‍
ഋതുക്കളോളം തപം ചെയ്യും
ഋജതയാര്‍ന്നവനെ കുറിച്ച് ഓര്‍ക്കും
എട്ടുകാലിയെന്നു എഴുതുമ്പോള്‍
എത്തി നില്‍ക്കുന്നു മനസ്സില്‍
എപ്പോഴും നെയ്തു സജ്ജമാക്കി
എതിരിടാനൊരുങ്ങും സാമ്രാജ്യ ശക്തിയെ
ഏണിയെന്നു എഴുതി നില്‍ക്കുമ്പോള്‍
ഏറാന്‍ കൊതിക്കുന്നു മോഹങ്ങളൊക്കെ
ഏകാധിപതിയായി മാറും
ഏത്തമിടാനൊരുങ്ങാത്ത ഭരണ കോമരങ്ങള്‍
ഐരാവതമെന്നു എഴുതുമ്പോള്‍
ഐവര്‍ക്കും തോന്നുമാറങ്ങു
ഐശ്വര്യം തേടിയലയുന്നു
ഐന്ദ്രിയ സുഖാന്വേഷികളൊക്കെ
ഒട്ടകമെന്നു എഴുതി മുന്നേറവേ
ഒട്ടിയതല്ലാത്തപ്പെട്ടകം പോലെ
ഒട്ടുകൗതുകമുണര്‍ത്തിപ്പോരുമി
ഒട്ടു തവണ സൂചി കുഴലിലൂടെ കടത്തുമെങ്ങിനെ
ഓന്തിനിനെ കണ്ടു എഴുതുമ്പോള്‍
ഓര്‍മ്മ വന്നു പഴ മൊഴി
ഓന്ത് കടിച്ചാല്‍ ഓണമടുക്കുമെന്നും
ഓരോ തവണയും നിറം മാറും ചില മനുഷ്യരെപോലെ
"ഔ"എന്നു എഴുതുമ്പോള്‍ ,മദ്യത്തെ
ഔഷധിയെന്നോണം ഉള്ളിലാക്കി
ഔചിത്യം മറന്നി ഇഴയുന്നു
ഔവണ്ണമിന്നു സാക്ഷര ജനത
"അം" എന്നു എഴുതുമ്പോള്‍
അമ്മിടാന്‍ തുറന്ന വായിലേക്ക് ദൈവാ_
അംശമാര്‍ന്ന അന്നത്തിനോടോപ്പം
അമ്മ പകര്‍ന്ന സ്നേഹമല്ലോ ഈ ജീവിതം