Wednesday 31 August 2011
Thursday 25 August 2011
വിദ്യാഭ്യാസ പുരോഗതി
ഒന്നാം പാഠ പുസ്തകം (പണ്ട് )
തറ
പറ
പന
തല
വാല്‍കഷ്ണം :
പറ പറ എന്ന് പറഞ്ഞു പറഞ്ഞു
പഠിച്ചു തലവനായി തറയുടെയും
പറയുടെയും പനയുടെയും ഉടമയായി
ഒന്നാം പാഠ പുസ്തകം (ഉടന്‍ നിലവില്‍ വരുന്നു)
മ - മൊബൈല്‍ ഫോണ്‍
ക - കമ്പ്യൂട്ടര്‍
ഇ- ഈ മെയില്‍
ച -ചാറ്റ്
ഫ - ഫേസ് ബുക്ക്
വാല്‍കഷ്ണം : ഇവ എല്ലാം പഠിച്ചു വൈറസ്സു കേറി
മനക്കരുത്തില്ലാതെ നടുവേദനയുമായി
എങ്ങും എത്താതെ കടം കേറി മുടിയുന്നു
രണ്ടാം പാഠ പുസ്തകം (പണ്ട് )
അമ്മ എനിക്ക് കാച്ചിയ പാല്‍ തരും
അത് കുടിക്കാഞ്ഞാല്‍ അമ്മ കരയും
എന്തിനാണ് അമ്മ കരയുന്നത്
ഞാന്‍ അച്ഛനോളം വലുതാകുന്നതാണ് അമ്മക്ക് ഇഷ്ടം
രണ്ടാം പാഠ പുസ്തകം (ഇന്ന് )
ഇല്ല എങ്കില്‍ ഞാന്‍ തുങ്ങി കിടക്കും
ഞാന്‍ കോമ്പ്ലാന്‍ കുടിക്കാഞ്ഞാല്‍
മമ്മി പറയും നീ വലുതായി നിന്റെ പപ്പയെ
പോലെ ദരിദ്രവാസിയാകാതെ ഷെയര്‍ മാര്‍ക്കറ്റില്‍
വമ്പനും റിയല്‍ എസ്റ്റേറ്റ് മാഫിയ തലവനായി
സുഖിച്ചു കഴിയുന്നതാണ് മമ്മിക്കു ഇഷ്ടം
Wednesday 24 August 2011
ചതുരംഗ കളികള്‍
ചതുരംഗ കളികള്‍
എങ്ങും അധര്‍മ്മം ചുടല നൃത്തമാടുന്നു നിത്യം
ഗന്ധാരിമാര്‍ ശതപുത്രന്മാരുടെ സഹസ്രാധര്‍മങ്ങള്‍ കേട്ട്
കണ്കെട്ടി കണ്ണ് അടച്ചന്ധരാകുന്നു.ദ്രൗപതിമാരുടെ വസ്ത്രാക്ഷേപങ്ങള്‍ നിത്യവും
ദുശ്ശാസനന്മാര്‍ നടത്തി ആഘോഷമാക്കുന്നു
യുധിഷ്ടിരന്മാര്‍ കുങ്കന്മാരായി തന്നെ തുടര്‍ന്നു
യജമാന പാദ സേവ നടത്തുന്നു കഷ്ടം
അര്‍ജ്ജുനന്‍ ബ്രിഹന്തളയായി വീണ്ടും
അജ്ഞാത വാസം തുടരുന്നു ഇപ്പോഴും
ഭ്രമിച്ചു മദിച്ചു സൈരന്ധ്രിക്കായി അലയുന്നു
നടുനിവര്‍ത്താതെ ആശ്വാസമില്ലാതെ വലയുന്നു
ദാന ധര്‍മ്മങ്ങള്‍ മറന്നൊരു രാധേയന്‍
കര്‍ണ്ണങ്ങളില്ലാത്തവനെ പോലെ ആകുന്നു
പിതാമഹന്മാര്‍ ശര ശയ്യാവലമ്പിയായി
പിറു പിറുപ്പുകളാല്‍ ആലമ്പമില്ലാതെയാകുന്നു
ദ്രോണാചാര്യരുടെ മുന്നിലിന്നും മുഴങ്ങുന്നു
അശ്വസ്ഥാമാ ഹത കുഞ്ചരാ എന്ന മന്ത്രങ്ങള്‍
ധൃതരാഷ്ട്രര്‍ സഞ്ജയന്റെ ഉപായമില്ലാതെ
ചിരംജീവിയാം അശ്വസ്ഥാമാവ്
ചിരം തേടി വധിക്കുന്നു ഇന്നുമാ പാണ്ഡവ കുലങ്ങളെ
ഭരതനെ പോലെ ഭരിക്കുവാനാളില്ലയിന്നു
വിന്ധ്യതന്‍ വിരിമാറില്‍ നിന്ന് കേഴുന്നു
അഭ്യുത്ഥാനമധര്‍മസ്യ തദാത്മാനം സൃജാമ്യഹം
പരിത്രാണായ സാധൂനാം വിനാശായ ച ദുഷ്കൃതാം
ധര്‍മസംസ്ഥാപനാര്‍ഥായ സംഭവാമി യുഗേ യുഗേ"
Tuesday 23 August 2011
Saturday 20 August 2011
ഒരു അപേക്ഷ
ഒരു അപേക്ഷ
അതോ കണ്ടിട്ടും കാണാതെ
മുഖംതിരിക്കുകയാണോ
നീയാണെന്ന് അവന്‍ ആ ഇരുകാലി ചമയുന്നു
എന്റെ വര്‍ഗ്ഗത്തെ കൊന്നെടുത്തു വാലിന്‍ തുമ്പിനാല്‍
വര്‍ണ്ണം നിറക്കുവാന്‍ ആഘര്‍ഷണി നിര്‍മ്മിക്കുന്നു
സഹായിച്ചില്ലേ നിന്നെ ഞാന്‍ ത്രേതായുകത്തില്‍
സേതു ബന്ധിക്കുവാന്‍, ഇന്ന് ഞാന്‍ തേടുന്നു സഹായം ഹേ ഈ സ്വരം കേള്‍ക്കുമോ ഈശ്വരാ ,
അണ്ണാര കണ്ണനാം എന്‍ അപേക്ഷ
പത്രത്തിലുടെ കണ്ണോടിക്കുമ്പോള്‍- 9 (20 /08 /2011 )
പത്രത്തിലുടെ കണ്ണോടിക്കുമ്പോള്‍- 9 (20 /08 /2011 )
ലക്‌ഷ്യം നേടാതെ
രാം ലീല വിടില്ല -ഹസാരെ
രാമ ലീലയായാലും കൃഷ്ണ ലീല യായാലും സൂചി കുത്തുവാന്‍
അഴുമതിക്കാര്‍ അവര്‍ സമ്മതിക്കുമോ ആവോ !!!ജന്‍ ലോക് പാലില്‍ നിന്ന് പിന്നോട്ടില്ല .
പിന്തുണയുമായി ജനസാഗരം
വങ്ക തീരങ്ങളും ചില മലബാര്‍ കടലോരങ്ങളും ഹിന്ദുസാഗര ഓരവും എന്തെ ഇളകിയില്ലല്ലോ
നാല് കാട്ടാനകള്‍ മിന്നലേറ്റ് ചരിഞ്ഞു
പവന്‍ വില രു: 20 ,520
കേരളത്തിലെ എന്‍ജിനിയറിങ്
പ്രവേശന നടപടി ഹൈക്കോടതി തടഞ്ഞു
ഇവിടെ തടയുമ്പോള്‍ അതിര്‍ത്തി കടക്കുമൊരു ഒത്തു കളിയെ
കറാച്ചിയില്‍
മരണം 60
പാക് പള്ളിയില്‍
കാബൂള്‍ ബ്രിട്ടീഷ്
കൗൺസിലിന്
ദേവാലയാങ്ങളുടെ സുരക്ഷ പോലും
കൗൺസിലിന് കാര്യവും പറയണോ
Friday 19 August 2011
തിരുവോണത്തിനു വൈകിട്ടെന്താ പരിപാടി
തിരുവോണത്തിനു വൈകിട്ടെന്താ പരിപാടി
തുമ്പാ കൊണ്ട് വെട്ടി ചുട്ടാന്‍ പരുവത്തിനുള്ള ചോറും
ആറു പോലെ സാമ്പാറും
അയലു പോലെ അവിയലും
തോരാത്ത മഴ പോലെ തോരനും
കുട്ടുവാന്‍ കൊള്ളാത്ത കുട്ടു പോലെ കുട്ടുകറിയും
വട്ടയിലയെക്കാള്‍ വലിപ്പമുള്ള പര്‍പ്പടകം
ഉപ്പേറിയ ഉപ്പേരിയും
ഇഞ്ചി കറിയുടെ കാര്യം ഒട്ടു പറയാനുമില്ല
പക്ഷെ ഉണ്ട് കഴിഞ്ഞു വീശിയ ചിലര്‍ക്കു വാളു വെച്ച് ഒരു പൂക്കളം
തീര്‍ക്കാതെ പറ്റുകയില്ലല്ലോ തിരുവോണത്തിനു ഉണ്ണിയെ
കുടിച്ചു തീര്‍ക്കുന്നത് കോടികള്‍ ഒടുവില്‍ കോടി ഇട്ടു
പതിനാറു വെച്ച് പുല കുളി അടിയന്തിരം വെക്കുവോളം
ഇതാണല്ലോ നമ്മുടെ ഡോഗ്സ് ഓണ്‍ കണ്ട്റി ഹോ സോറി
ദൈവത്തിന്‍ സ്വന്തം നാട്ടിലെ പരിപാടി
ബ്ലോഗറാം മലയാളികള്‍
ബ്ലോഗറാം മലയാളികള്‍
ആരെയെന്നുമേ എന്നറിയാതെ
ലിംഗ വര്‍ണ്ണ ജാതി മത ഭേദമില്ലാതെ
അക്ഷര കുട്ടിന്റെ പിന്നാലെ കുട്ടുകാരാകുന്നു
കവിതയോ കഥയോ ലേഖനമൊക്കെ
ലാഖവത്തോടു പിന്നെ അലോഹ്യമായി
തീരുമ്പോള്‍ നോവേറുന്നു എന്ന് അറികെ
ഭൂലോകത്തിലെ അന്തര്‍ ദൃശ്യജാലക കുട്ടായിമ്മകളെ
സാഹോദര്യത്തിന് അപ്പുറം മറയില്ലാതെ
സഹജമാം മനന ശ്രവണാതി
ഗോചരങ്ങളൊക്കെ ചിലര്‍ ഏറ്റുന്നു ഏറുന്നു
അസൂയ കുശുമ്പും കുന്നായിമ്മകളും
എന്നാലേറെ സഹവര്‍ത്തികളായി
ഒരുകുടകീഴിലായി പോകുമി മലയാള
ബ്ലോഗുകളും മലയാള ഭാഷയിനിയും വളരട്ടെ
ഞാനെന്നും എന്റെതെന്നും
മലയോളമുയരട്ടെ മാനം മുട്ടട്ടെ
മാനാഭിമാനമെറട്ടെ മലയാളവും
മലയാളിയുമുള്ള കാലമത്രയും
Thursday 18 August 2011
പ്രവാസിയും ഓണവും - സമൂഖം -ജീ ആര്‍ കവിയൂര്‍
പ്രവാസിയും ഓണവും - സമൂഖം -ജീ ആര്‍ കവിയൂര്‍ *
നാട്ടില്‍ നിന്നും അകന്നുള്ള ജീവിതത്തില്‍, പ്രവാസ ലോകത്ത് ഏക ആശ്വാസം മലയാളി കൂട്ടയ്മകളും ആഘോഷങ്ങളുമാണ്.
ഓണ സങ്കല്‍പ്പങ്ങളുടെ ആവേശം തിരതല്ലുന്ന വര്‍ണ്ണാഭമാര്‍ന്ന നാടന്‍ കലാരുപങ്ങളും
ഓണക്കളികളും വിഭവ സമൃദ്ധമായ സദ്യയുമെല്ലാം
ഇന്നും മറുനാടന്‍ മലയാളികള്‍ക്കിടയില്‍ആവേശമാണ്.
കർക്കിടക മഴയില്‍ മുളച്ചു പൊങ്ങുന്ന കൂണുകൾ പോലെ ഓണാഘോഷ കമ്മറ്റികള്‍ രൂപം കൊള്ളുന്നു .
അ മുതല്‍ അം വരെയും ക ഖ ഗ മുതല്‍ ഹ വരെയും ഉള്ള പേരുകളില്‍ കമ്മറ്റികള്‍ രൂപം കൊള്ളുന്നു. ഓണാഘോഷം കഴിയുമ്പോള്‍ ഇവകള്‍ പട്ടു പോകുകയും ചെയ്യുന്നു. എന്നാല്‍ പരസ്പരം വീറുംവാശിയുമായി ഒന്നാം ഓണത്തിനു മുന്‍പുതന്നെ ആഘോഷങ്ങള്‍ ആരംഭിക്കും. നവംബര്‍ ,ഡിസംബര്‍ വരെ സദ്യയും ഓണക്കളിയുമായി ഞായറാഴ്ചകള്‍ കടന്നു പോകുന്നു .
ഈ കാലത്ത് നല്ല തടിയും കപ്പടാ മീശയും കുടവയറും ഉള്ളവര്‍ക്ക് നല്ല കാലമാണ്.
മാവേലി വേഷങ്ങള്‍ക്കായി.
ജാതി,മത,വര്‍ണ്ണ,വര്‍ഗ്ഗമില്ലാതെ മലയാളികളുടെ ഒത്തൊരുമ ഈ ഓണാഘോഷങ്ങളുടെ കെട്ടുറപ്പാണ്. .ഒരു പക്ഷെ ഇതായിരിക്കാം മാവേലി തമ്പുരാന്‍ കേരളകരയേക്കാള്‍ ഇഷ്ടപ്പെടുന്നത് ഈ പ്രവാസി മലയാളികളോട് ഒപ്പം കഴിയുന്നതാകും.
ഓണത്തിനായാലും ക്രുസ്തുമസ്സിനായാലും പുലകുടി അടിയന്തിരത്തിനായാലും പാരമ്പര്യത്തെ
മറന്നു മലനാട് ഇന്നു മദ്യത്തില്‍ കുളിച്ച്ഒരുങ്ങിനില്‍ക്കുകയാണ് .
ഓണത്തിനു എല്ലാം കിറ്റുകളും പാക്കേജുകളുമായി മാറിയിട്ടു വിഡ്ഢിപ്പെട്ടിക്കു മുന്നില്‍ചടഞ്ഞിരുന്നു അതിനുള്ളില്‍ ഒരുക്കുന്നു ആഘോഷങ്ങളെല്ലാം .
എന്നാല്‍ മറുനാടന്‍ മലയാളി പാരമ്പര്യത്തിൽ വിശ്വസിച്ചു മലയാളത്തിനെ നെഞ്ചിലേറ്റി മലയാള കലാ,സാഹിത്യ, ചലച്ചിത്രത്തിലെ
എല്ലാവരെയുംരണ്ടു കൈയ്യും നീട്ടി പ്രവാസ ലോകത്തിലേക്ക് സ്വീകരിച്ചു ആനയിച്ചുഅവരുടെ നല്ല വാക്കുകളും കലകളെയും ഉള്‍ക്കൊള്ളാറുണ്ട് .
തനിമയാര്‍ന്നതും പുതുമയാര്‍ന്നതുമായ കലകളെ പ്രോത്സാഹിപ്പിച്ചും അതോടൊപ്പം മൺ മറഞ്ഞു പോയ കവികളെയും കഥാകാരന്‍മാരെയും നിരുപകരെയും അനുസ്മരിച്ചും ശീലിക്കുന്നു. മദ്യത്തിനെ ആഘോഷ വേളകളില്‍ നിന്നും
അകറ്റി നിര്‍ത്തി പ്രവാസ ദുഖങ്ങളെ സന്തോഷ മാക്കി മാറ്റി ഓണം ആഘോഷിക്കുന്നു .
പ്രവാസി മലയാളിയുടെ മനസ്സുകളില്‍ നിന്നും ചുണ്ടുകളിലേക്ക് ഇന്നും മറക്കാതെ തത്തി കളിക്കുമാ വരികള്‍ ഒന്ന് ഓര്‍മ്മിച്ചീടാം "മാവേലി നാടു വാണീടും കാലം മനുഷ്യരെല്ലാരും ഒന്നു പോലെ...........".
_______________________________________________________
*100 എഴുത്തുകാര്‍ ഒന്നിച്ചു കുടുന്ന ഈ ഓണ്‍ലൈന്‍ പ്രസിദ്ധികരണത്തിന്റെ ലിങ്ക് http://www.malayalasameeksha.com/2011/08/blog-post_4898.html
Wednesday 17 August 2011
ആരോരുമറിയാതെ
ആരോരുമറിയാതെ
നീ വന്നു പോകും വഴി ആര്‍ക്കുമേ അറിയില്ല
പറയാമോ നിന്റെ നാടേത് നടവഴിയെത്
ഇല്ല നിനക്ക് വര്‍ണ്ണ വര്‍ഗ്ഗ ജാതികളോന്നുമേ
പ്രായത്തിനു ഓര്‍മ്മകള്‍ ഒട്ടുമേ ഇല്ല
നിനക്കായി യുദ്ധങ്ങള്‍ ,ചരിത്രങ്ങളൊക്കെ
വഴിമാറിയില്ലേ
കുടീരങ്ങള്‍ പടുത്തുയര്‍ത്തി പലരും നിനക്കായി
നിന്നെ കുറിച്ച് കവിത ചമച്ചു കവിളായി പലരും
നിന്റെ ഒരു ശക്തിയെ ഹാ പ്രണയമേ
++++++++++++++++++++++++++++++++
INSPIRATION FROM : http://yaagaaswam.blogspot.com/2011/08/blog-post_15.html
Tuesday 16 August 2011
അമ്പട ഞാനേ
അമ്പട ഞാനേ
അല്‍പ്പ പ്രാണിയും പ്രപഞ്ച നടനത്തിന്‍
കമ്പനത്താല്‍ തുള്ളുന്നു ഒപ്പം തുള്ളിക്കാന്‍
പ്രേരക മരുളുന്നു തന്നെക്കാള്‍ വളര്‍ന്നൊരു
ജീവിക്കുമെന്തേ കൗതുകമുണര്‍ത്തുന്നു
ജഗദീശന്റെ ഈ മായാ വിലാസങ്ങള്‍
കണ്ടിട്ടും നാമെന്തേ കാണാത്തതു പോല്‍
തിരിഞ്ഞകന്നു നടക്കുന്നു ,പഞ്ചയെന്ത്രിയ
സഞ്ചിത ശക്തികളും മനനാതീതരായി
തിരിഞ്ഞകന്നു നടക്കുന്നു ,പഞ്ചയെന്ത്രിയ
ഈ അംബരസ്ഥലിയില്‍ വന്‍മ്പന്മാരില്‍
മുന്‍പനായി മിന്നരമേറി
ഈശനു തുല്യനായി ചമയുന്നു
സ്വാദ്
സ്വാദ്
അന്ധകാരത്തിന്റെ മടുപ്പിക്കുന്ന ഗന്ധം
ശ്വസിച്ചു അകന്ന് അകന്നു പോകുന്ന
കുതിപ്പോടെ ഓടുമ്പോള്‍ ,പിടക്കുന്ന
നീട്ടി ശ്വസിക്കാനാവാതെ നില്‍ക്കവേ
ഉള്ളില്‍ നാമ്പിടുന്ന പ്രേരണ
ചേതനയെ ഉണര്‍ത്തുമ്പോള്‍
എല്ലാം മറന്ന് ഓടുന്നു നേടുവാന്‍ ,
പുകയുന്ന ചുടില്‍ എരിയുന്ന
Sunday 14 August 2011
അറിയുക ഞാന്‍ എന്ന ഞാനിനെ
അറിയുക ഞാന്‍ എന്ന ഞാനിനെ
അനുഭൂതി പൂക്കുമി മണ്ണിന്റെ വിരിമാറില്‍
അഭൗമ സുഗന്ധ പരാഗണ സുഖം പകരും
ഭ്രമണ ചക്രം തിരിക്കുമി പ്രകൃതിയുടെ
വിരഹമെന്നതുയറിയാതെ
ലൗകിക ആന്ദത്തിനപ്പുറത്ത്
അനവദ്ധ്യമാമോരു പ്രപഞ്ചത്തിനെ
തിരിഞ്ഞൊന്നു നോക്കിടുകയിനി
വേണ്ട്യതും വേദ്യമാം വേദനകള്‍ക്കു-
സത്യമാത്രയും പ്രശോഭിപ്പു നിന്‍
ഉള്ളത്തിലെന്നുമായി ,അണിമ മഹിമ
ലഘുമ ഗരിമകളൊക്കെ അകറ്റിയറിയുക
ഞാന്‍ എന്ന ഞാനിനെ
ഈ വിധമിങ്ങനെ എന്നറിയാതെ
ഈ വിധമിങ്ങനെ എന്നറിയാതെ
കനവുകള്‍ താണ്ടി
നിനവുകള്‍ക്കുമപ്പുറത്തിലേക്ക്
സൂക്ഷമാര്‍ന്നൊരു പഞ്ചഭൂതങ്ങളുടെ
അകകാമ്പു തേടി തിരഞ്ഞങ്ങു
സ്ഥുലതയിലുടെ അറിഞ്ഞു
സൂക്ഷ്മ ഭൂതങ്ങളിലുടെ സ്ഥുലതയെ
അറിഞ്ഞു എന്നിലെ എന്നിലേക്കു
ദുഃഖങ്ങളില്ലാതെ സായുജ്യമാര്‍ന്നങ്ങു
ജീവിത ധന്യതയിലെത്തുവാന്‍
നീന്തി തുടിക്കുമി സംസാരസാഗര
ലാഞ്ചനയേറി കുറയാതെ നിര്‍ലജ്ജമായി
പരിഭവങ്ങള്‍ പരിണയങ്ങള്‍
വൃണതമാര്‍ന്നൊരു ആസക്തിയോടെ തേടിയലയുന്നു
Saturday 13 August 2011
ജൈത്ര യാത്ര
ജൈത്ര യാത്ര
ഇന്നിന്റെ നീരാളിപ്പടര്‍പ്പില്‍
നിമിഷങ്ങളൊക്കെ തപിക്കുമി-
ശാപ വാക്കിന്റെ തുടക്കം
പാരവശ്യത്തിന്‍ അടക്കം
ഉഴറുന്നു മര്‍ത്ത്യനായി
ഉഴലുന്നു,ഈ വിധ ദുഃഖം
Tuesday 9 August 2011
നോവ്
നോവ്
ഷീരമുള്ളോരു നെഞ്ചില്‍ കൂട്ടിലെ
അമൃത കുമ്പങ്ങളോക്കെ തിങ്ങിവിങ്ങി
നിറഞ്ഞോഴുകി കണ്ണു നീര്‍ധാരകളായ്
പെറ്റു വീണൊരു പൈതലിന്‍ രോദന
വലയങ്ങള്‍ക്കുമപ്പുറം
നോവുകളുമായ് മാതൃത്തമേ
ദുഃഖം പേറുന്നതു വെറും
കുറ്റം ചുമത്തുന്നു പഠന സംഹിതകളേ
സാഹചര്യങ്ങളെയോക്കെ
നാളെ പരിതപിക്കുന്നു സ്നേഹമില്ലായിമയുടെ
തേങ്ങലുകള്‍ ,മുള്‍ മുനയെറി കുതിക്കുന്നു
നോവുകള്‍ സമ്മാനിക്കുമിയാത്രയെങ്ങോട്ട്
ഏകനായി എന്തിനു ചിന്തിച്ചു
കഥിക്കുന്നു ഈ വിധം ആര്‍ക്കു വേണ്ടി
ഋതുസഞ്ജനയോട്
ഋതുസഞ്ജനയോട്
ഇനിയെത്ര വര്‍ഷങ്ങള്‍ ഇനിയെത്ര പുലരികള്‍ സന്ധ്യകളും
നിന്നെ തേടി എത്താനുണ്ട് ഒരുപാടു ഋൗതു വസന്തങ്ങള്‍ ഒക്കെ
നിലാവ് വിരിക്കും രാത്രികളും രാമഴയും ഏറെ വര്‍ണ്ണിക്കാനാകും
കവിതകളൊക്കെ വിരല്‍ തുമ്പിനെ തേടി ആശ്വാസ വചനങ്ങളുമായി
കനവ് നിനവാക്കി മാറ്റാന്‍ വന്നിടുമവന്‍ കാത്തിരിക്ക നീയിനിയും
വിഷാദ പൂവിനെ വര്‍ണ്ണിക്കാന്‍ തുനിയാതെ വര്‍ഷ ഋൗതുവസന്തളുടെ
വികാരങ്ങലറിഞ്ഞു വാടാതെ പാടിയാടി തിമിര്‍ക്കു ഹൃജുവും ഹ്രസ്വമാം
ജീവിത പൂന്തോപ്പിലായി ജന്മ ജന്മങ്ങള്‍ കാത്തിരിക്കുകിലെ ലഭിപ്പുയി
ജരാനരയാര്‍ന്നൊരു ദേവകള്‍ കൊതിക്കുമി ഉര്‍വര തന്നില്‍ വഴ്വാന്‍
ഉണരൂ ഉന്മാദ വിഷാദത്തിനു വഴിയോരുക്കാതെ മരണ മെന്നത് ഒരുനാള്‍
ഉറക്കത്തിന്‍ തോഴനായി വരുമെന്ന് കരുതി ഇന്നിനെ ആഘോഷിക്കു മടിയാതെ
+++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++
ഋതുസഞ്ജനയുടെ അയനം എന്ന കവിതയ്ക്ക് ഇട്ട മറുപടി ഒരു കവിത യായി മാറിയപ്പോള്‍
ലിങ്ക് ചേര്‍ക്കുന്നു http://www.everbestblog.com/2011/08/blog-post_08.html?showComment=1312860048659#c1996987928517105388
Monday 8 August 2011
ഇത് നിശ്ചയം
ഇത് നിശ്ചയം
എന്നെ സൃഷ്ടിച്ചുടനെ ബ്രമ്മനും ഭ്രമിച്ചില്ലേ ?
എനിക്കായി ആബേലും കാബെലും
അനുരുക്തയാക്കിയില്ലേ ഞാന്‍ അസുരരേ
നീ എനിക്കായി യുദ്ധം നടത്തിയില്ലേ
അത് ഇപ്പോഴും നിര്‍ബാധം തുടരുന്നില്ലേ
ലഭിച്ചില്ലെ സ്വാതന്ത്ര്യം പല രാജ്യങ്ങ്ക്കും
എനിക്കു ചുറ്റും തിരിയും ഭരണ ചക്രങ്ങള്‍
നിലക്കും എല്ലാ സ്പന്ദനങ്ങളും എനിക്കായി
കൊല കൊമ്പന്മാര്‍ വീഴുന്നു എന്‍ ചുവട്ടില്‍
ഓര്‍ത്തു കൊള്‍ക നീ
ഒരു ഇല പോലും ,ഒരു ഈച്ചപോലും
ഞാന്‍ പറയാതെ അനങ്ങുകയില്ല ,
ഇത് നിശ്ചയം ..............
ശാന്തി ഉണ്ടാവട്ടെ
ശാന്തി ഉണ്ടാവട്ടെ
ലോകം ഇന്ന് ചുരുങ്ങി ഗൂഗിള്‍ മാപ്പിലുടെ
മാപ്പാകാന്‍ ആവാത്ത ക്രുരമായ കാഴ്ചകള്‍
സോമാലിയ ഗാസ കശ്മീര്‍ അങ്ങിനെ നീളുന്നു
ദുഃഖങ്ങലുടെ വേദനയുടെ നിഴലുകള്‍
എന്നിലെ വേദന ഏറ്റുമ്പോള്‍ അറിയാതെ
കണ്ണ് നീര്‍ നിറയാറുണ്ട് എന്റെ കാന്‍വാസിലെ
ചിത്രങ്ങളിലും ,എഴുതുന്ന വരികളും പടരാരുണ്ട്
എന്ത് പറയാന്‍ ,ദുഖിക്കയല്ലാതെ എന്ത് ചെയ്യാം
കവിത സംവേദിക്കുന്നു ഈ വിധം
ആശയോടെ പ്രാര്‍ത്ഥിക്കാം ,നന്മ ഉണ്ടാവട്ടെ
"ലോക സമസ്ത സുഖിനോ ഭവന്തു
ഓം ശാന്തി ശാന്തി ശാന്തിഃ"
Saturday 6 August 2011
അകലുന്നുവോ
അകലുന്നുവോ
കൃഷീവലനും പൂഴിനാഗങ്ങളും
കുഴച്ചിട്ടൊരു വൈയകം മാത്രമതറിഞ്ഞു
ഘനനൂല്‍ വറ്റിയൊരു കാലത്ത് അവര്‍
ഒരല്‍പ്പം അകന്നു അപ്പോഴും അവ മണ്ണ്
ഉഴുതു മാറിച്ചുകൊണ്ടേ ഇരിന്നു ,അവനു
തണലായി വന്നിതു കാറ്റിലായി
ഉണങ്ങിയൊരു പത്രകം ഏറനാള്‍
കഴിയും മുന്‍പേ വന്നു പ്രജിനമെറിയൊരു
വര്‍ഷവും അതോടൊപ്പം അവര്‍ തമ്മിലകന്നു
ചങ്ങാത്ത മത്രയും കാല ചക്രത്തോടോപ്പം
തുടര്‍ന്നു , എങ്കിലുമിന്നു അവര്‍
യൌവനം
യൌവനം
വാങ്ങുവാന്‍ കിട്ടാത്തൊരു
യൗവനത്തിനെ തേടിയലയാമിനി
തിരക്കുന്നു, ഉണ്ടെങ്കില്‍ അല്‍പ്പം
തരുമോയെന്ന് .ഇല്ലെനിക്ക്
ഉള്ള ഈ പഞ്ചഭൂത കുപ്പായത്തിനെ
പൊതിഞ്ഞു നിര്‍ത്തുമാ സത്യസ്വരൂപത്തെ
എവിടെനിന്നു നിയാമം നടത്തുന്നുമോ എവിടെക്കെന്ന് അറിയാതെ ഈ
ജീര്‍ണ്ണത എറുമി കായവും പേറി .......................
Friday 5 August 2011
ചക്കര ഉമ്മ
ചക്കര ഉമ്മ
നിനക്ക് ഞാന്‍ നല്‍ക്കിയത്
പണ്ട് മുതല്‍ അല്ലോ
ഓര്‍മ്മയുണ്ടോ ആവോ
ഒളിവില്‍ ഇന്ന് തെളിവിലേക്ക്
തരുവാന്‍ എനിക്ക് ഭയമില്ല
നീ ആരെയോ ഭയക്കുന്നു
തമ്പുരാന്‍ നല്‍കിയൊരു
സ്നേഹ വായിപ്പാര്‍ന്ന
ഇതു പ്രകടനമല്ല ജീവിത
സത്യമാണെ എന്നു അറിക
ജന്മ ജന്മങ്ങളായി കിട്ടിയ വരദാനം
ഒരു അമ്മ നല്‍കുന്നത്
ഒരു സോദരിയുടെ അതിലുപരി
സഹധര്‍മ്മിണിയും പ്രിയപ്പെട്ടവളും
നല്‍കി മുകരുമിത് പ്രായഭേതമിതിനു
ഉണ്ടോ ,പിന്നെ എന്തിനി ജാള്യത
Wednesday 3 August 2011
അന്യമാകും നീ ഒരു നാള്‍
അന്യമാകും നീ ഒരു നാള്‍
ചന്തകളില്‍നിന്നും കശാപ്പുകാരന്റെ
വായ്തലേറിയ കത്തിക്ക് മുന്നില്‍
തലതഴ്ത്തപെടുംപോളും അവിടെനിന്നും
കറി കലങ്ങളിലേറി വീണ്ടും അമാശയങ്ങള്‍ക്ക്
പണികൊടുത്തുഅവശിഷ്ടമാകുംപോഴും
വീണ്ടും പുല്ലുകള്‍ക്ക് വളമായ മുളച്ചു
പുനര്‍ജീവന്‍ കൊള്ളും പോളും
ആത്മ നോമ്പരംഏറുന്നു ,അറിയാതെ
ഗോമാതെ നീ ശപിക്കല്ലേ അമ്മക്ക് തുണയെകിയ നീയെ.
പുതു നാമ്പുകള്‍ തിന്നു അയവിറക്കിയ ഓര്‍മ്മകള്‍
അഗുരിക്കട്ടെ ഇനിയും ഇതു അറിയുവാന്‍
പാഠ പുസ്തകത്തിലെ ചിത്രങ്ങളിലുടെ അവര്‍
അറിയട്ടെ പുത്തന്‍ തലമുറയ്ക്ക് അന്യമായി മാറും
നിന്‍ വംശ പരമ്പരകളൊക്കെ നല്‍കിയകന്ന
ഔഷധമാം ഷീരവും വിഭൂതികളും പഞ്ചഗവ്യവും
എല്ലുകരിയായി രസജത്തിനു നിറമേകി
നിന്‍ നിറമറിയിക്കുന്നു മറവി പുതുക്കി .............
Tuesday 2 August 2011
Subscribe to:
Posts (Atom)

























