Posts

Showing posts from July, 2011

കാത്തിരുന്നവള്‍

Image
കാത്തിരുന്നവള്‍ വാസന്തത്തെ കാത്തിരുന്നവള്‍ വഴിക്കണ്ണു നട്ടു ചക്രവാളത്തിനപ്പുറം നിറയട്ടെ നിന്‍ കണ്ണുകളില്‍ നിറ വാസന്തത്തിന്‍ മലരുകള്‍ വിരിയട്ടെ നറുമണം മനസ്സിലാകെ വന്നു നിന്‍ കാതില്‍ പറയട്ടെ കിന്നാരം മധുരം നിറയട്ടെ കനവിലെപോലെ നിനവിലും വന്നുപോകും ആ രാവും വിടര്‍ത്തിയകന്നു സ്വപ്നങ്ങളും ഇനിയും വരും വാസന്തം ഇതള്‍ തളിര്‍ക്കും നിന്‍ കാമനകള്‍ക്കായി നെയ്തെടുത്ത പുടവയുമായി വരും അവന്‍ നിനക്കായി കാത്തിരിക്ക നീ **************************************************************** മഴനൂലിന്‍ പ്രിയദര്‍ശിനിക്ക് ഇട്ട കമന്റു കവിതയയപ്പോള്‍ ലിങ്ക് ചുവടെ ചേര്‍ക്കുന്നു http://priyamkd.blogspot.com/2011/07/blog-post_30.html#comment-form

പറയാനുള്ളത്

Image
പറയാനുള്ളത് കാറ്റു പറഞ്ഞതും മഴ പോറു പോറുത്തതും വെയില്‍ നീറ്റി അകന്നതും മഞ്ഞു തണുപ്പിച്ചു കാതിലോതിയതും ,കുയില്‍ പാടിയതും കാക്കയും മൈനയും കരഞ്ഞപറഞ്ഞതും മയിലാടി കാട്ടിയതും ,ആക്കാശത്തിലെ പറവകളും പറഞ്ഞു അകന്നതും വിശുദ്ധമാം അമൃത തുല്യമാം പാലിനെ കാള്‍ വെളുത്തതും ആകാശ നിറങ്ങള്‍ക്കുമപ്പുറം മനസ്സില്‍ തിങ്ങിവിങ്ങുന്നതും സതിയും സാവിത്രിക്കും ശകുന്തളക്കും ഒക്കെ പറയാനുണ്ടായിരുന്നതും നീ പറയാന്‍ ഒരുങ്ങുന്നതും എനിക്ക് നിന്നോടു പറയാനുള്ളതും മറ്റൊന്നുമാല്ലല്ലോ ഇനി ഞാന്‍ എന്തു പറയേണ്ടു എല്ലവര്‍ക്കുമറിവുള്ളതല്ലേ അതേ അത് തന്നെ പ്രണയം, സ്നേഹം

സഞ്ചാരി

Image
സഞ്ചാരി അറിയാതെ കണ്ണു കളുടക്കി മഴക്കാര്‍യേറിയ മാനത്തെ മഴവില്ലിന്റെ മാന്ത്രികതയിലായ് ഒഴുകിയകന്ന പുഴയും അത് തന്ന മറക്കാനാവാത്ത ഋതു വസന്തങ്ങളും മായിച്ചിട്ടുമായാതെ അവളുടെ മുള്‍ മുനയെറ്റ നോട്ടവും ഒട്ടി നനഞ്ഞ മെയ്യിലെ ജലകണങ്ങള്‍ മുത്തു മണികള്‍ പോലെ മിന്നി ,ഇന്ന് എന്റെ മനസ്സുപോലെ ഈ പുഴയും അരികിലുടെ കടന്നുപോയ ഒട്ടിയ കവളും ഉന്തിയ എല്ലിന്‍ കുടുമായി അവളും എന്നെ വല്ലാതെ അസ്വസ്ഥനാക്കുന്നു കാലം മായിച്ചാലും മായാത്ത വേദന സമ്മാനിച്ച്‌ അങ്ങിനെ ഒന്നുമറിയാതെ കടന്നകലുന്നു ഒരു സഞ്ചരിയായ് തോളിലെ സഞ്ചിയും പേറി നടപ്പ് തുടങ്ങി ഇനിയും കാതങ്ങള്‍ നടക്കുവാനുണ്ടല്ലോ ............

അക്ഷിണമാര്‍ന്നത്‌

Image
അക്ഷിണമാര്‍ന്നത്‌ ടിക്ക് ടിക്ക് കാതുകളില്‍ ശബ്ദം മന്ത്രിക്കുംപോലും അസുയഉണര്‍ത്തുന്ന നിന്നിലെ ഇണപിരിയാത്ത താളാത്മകമാര്‍ന്ന ചുവടുവെപ്പുകള്‍ ആരോടും പരിഭവമില്ലാതെ നിസ്വര്തമാര്‍ന്ന സേവനം , ഉള്ളില്‍ ആത്മസമര്‍പ്പണ മനോഭാവം ഏവര്ക്കുമാതൊരു മാതൃക ഒരു നോക്ക് നിന്നെ നോക്കി അകലാത്തവരുണ്ടോ നിത്യ നയിമിത്യമാം ജീവിത ചര്യയിലായി നിന്നെ നോക്കി പരാതിപറയുന്നു എല്ലാവരും തീരെ സമയമില്ല സമയമില്ലന്നു നിന്‍ മിടിപ്പ് എന്നുള്ളിലുമറിയുന്നു ഹൃത്തില്‍ നീ യുഗ യുഗങ്ങള്‍ കഴിയുകിലും  നിന്റെ ഭാവരൂപങ്ങള്‍ എപ്പോഴും മാറുകിലും നീ ഘടിക്കാരമായി സമയത്തെ ഉറ്റുനോക്കി  കഴിയുന്നു *************************************************************************** http://minu-devapriya.blogspot.com/2011/07/blog-post_30.html?showComment=1312024536177#c7951624527287193985 ദേവ പ്രിയയുടെ കവിത വായിക്കവേ അറിയാതെ ഞാനും എഴുതി പോയി മുകളിലെ ലിങ്ക് നോക്കുക

ഞാന്‍ സനാതനനന്‍

Image
ഞാന്‍ സനാതനനന്‍ എനിക്കു മുഖത്തിന്‍ മോടിയില്‍ വിശ്വാസമില്ല ആഹരനീഹാരാതികളില്‍ ഒട്ടു ശ്രദ്ധയില്ല ആര്‍ക്കു വേണ്ടി ജനിച്ചു ആര്‍ക്കുവേണ്ടി മരിക്കണം ഭാന്തമാര്‍ന്ന ചിന്തകള്‍ ആരോടും പങ്കിടുന്നതില്‍ രസം കണ്ടെത്തുന്നില്ല സ്വന്തമെന്നു പറയാന്‍ ഒരുനാടില്ല വീടില്ല ഈ ഭൂമിയിലെ ഈ നീലാകശമാണെനിക്കിഷ്ടം   അതിനു അതിരുകള്‍ ആരും തീര്‍ക്കില്ലല്ലോ ബന്ധ സ്വന്തങ്ങള്‍ക്കോ വര്‍ണ്ണ വര്ഗ്ഗത്തിലോ ഒരു നോട്ടവുമില്ല നിങ്ങള്‍ ആട്ടി പായിച്ചു ചാട്ടവാറിനടിച്ചു   വേദനയെന്നത് എനിക്കറിയില്ല അതെ ഞാന്‍ ഞാന്‍  ഞാനാണ് ഞാന്‍ സനാതനന്‍ ജനിമൃതികള്‍ക്കിടയില്‍ ഒരു നാഴികക്കല്ല് എനിക്ക് മരണമില്ല

ആഘോരി

Image
ആഘോരി ഗംഗാതീരമതിലായി തലങ്ങും വിലങ്ങുമുള്ള ഗ്രാമങ്ങളിലായി കപാലം ഭിക്ഷാപാത്രമാക്കി ലഹരിയതില്‍ പകര്‍ന്നു കുടിച്ചു മദിച്ചു ഭക്ഷണത്തിനായിയലയുമ്പോള്‍ ദാഹശമനത്തിനായി മൂത്ര പാനം ചെയ്യ്തു നടന്ന് അടുക്കുന്നു അന്തകാരാന്ത്യത്തിലായി എല്ലാം മറന്നു വെളിച്ചത്തെ തേടുവാനായി ശംശാന ശിവനില്‍ ലയിക്കുവാന്‍ മോഹങ്ങളില്ലാതെ പുനര്‍ജന്മത്തിലോടുങ്ങാതെ നഗ്നരായി താരക്കും ധുമാവതിക്കും ബഹിളാമുഖിക്കും ചുറ്റും ചുടല നൃത്തമാടി സാധനകളില്‍ ശവത്തിന്‍ മേല്‍ നടത്തും പൂജകളിലായി മഹാകാലനെയും ഭൈരവനേയും വീരഭദ്രനെയും ദത്താത്രേയനെയും ആവാഹിച്ചു ശവത്തില്‍ നിന്നും ശിവത്തിലേക്കുള്ള യാത്രകളില്‍ പുലിത്തോലിലിരുന്നു ഉപയോഗ്യ ശൂന്യമാര്‍ന്നെന്ന് കരുതുന്ന ആഹാര പദാര്‍ഥങ്ങളും മായാവിഹീനരായി ഭുജിചിക്കുമെന്തും ,ഒടുവില്‍ ഒരുനാള്‍ സിദ്ധി പ്രാപ്തിക്കായി മനുഷ്യമാംസം പൂജാപ്രസദമായി ഭുജിച്ചീടുന്നു ലഭിച്ച സിദ്ധിയാല്‍ മറ്റുള്ളവര്‍ക്കായി പ്രയോഗിച്ചു സായൂജ്യമടയും ഇവരല്ലോ അഘോരികള്‍

ജടരാഗ്നിക്ക് വഴി തേടുന്നവര്‍

Image
ജടരാഗ്നിക്ക് വഴി തേടുന്നവര്‍ അഗ്നി തേടും സ്വാഹ ദേവിതന്‍ വിളിയുയരാന്‍ അകലെ കൊലിയില്‍* കഴിയും കുഞ്ഞു വയറുകളിലെ ജടരഗ്നിക്ക് ശമനം നല്‍കാന്‍ പായും ട്രൈയിനിലേറി ജീവിത പാച്ചിലിലായി എന്തും സഹിച്ചു മുന്നേറുമി അമ്മമാരെ പോലുണ്ടോ ഇന്ന് നമ്മുടെ മമ്മിയെന്ന് വിളിക്കപ്പെടും അനങ്ങാന്‍ പാറകള്‍ക്ക് ഇത് വല്ലതും അറിവുണ്ടോ ആവുമോ ഈശ്വരാ +++++++++++++++++++++++++++++++++++++++++++++++ *ടിന്നാലും പ്ലാസ്റ്റി ക്കാലും മറച്ച കുടിലില്‍ ഈ ഫോട്ടോ കഴിഞ്ഞ ഞായറാഴ്ച ബണ്ടുപ് താനെ യാത്രക്കിടയില്‍ ലോക്കല്‍ ട്രെയിനില്‍ നിന്നും എടുത്തത്

ഉള്‍പനി (മിനി കഥ )

Image
ഉള്‍പനി (മിനി കഥ ) ഉള്‍പനി (മിനി കഥ ) അന്ധേരിയുടെ തിരക്കിലകപ്പെട്ടു അന്ധനെ പോലെ നീങ്ങുമ്പോള്‍ അയാള്‍ കിതക്കുകയായിരുന്നു ശരീരമാസകലം വേദന കൊണ്ട് നടപ്പിന്റെ വേഗതയും കുറഞ്ഞു .മെഡിക്കെയര്‍ സെന്റര്‍ ആശുപത്രിയിലെത്തി ഷൂ ഉരി വച്ചുതു കദന ഭാരങ്ങളായി നോക്കി കാവല്‍ നില്‍ക്കുന്നു വടിയുമായി എഴുപതിന്റെ പടിവാതിക്കലായി ഒരുവന്‍ അയാള്‍ നിര്‍വികാരനായി ഏതോ ജീവിത ഗാനം പാടുന്നുണ്ടായിരുന്നു റിസപ്ഷനിലെ പുഞ്ചിരി കാണിച്ച വഴിയിലുടെ ഒരു മാടപ്രാവിന്റെ കുടു പോലെ ഉള്ള മുറിയില്‍ കയറുമ്പോള് രണ്ടു മാലാഖമാര്‍ ആനയിച്ചു അയാളെ കിടത്തി, .താപമാപിനി വായിലേക്ക് ലക്ഷ്യമാക്കി കൊണ്ട് വരികെ എതിര്‍ത്തു വേണ്ട കഷത്തിലേക്ക് ഇടം കാണിച്ചു കൊടുത്തു അവിടെ തിരുകാന്‍ ഉള്ള ശ്രമത്തില്‍ അവള്‍ കുനിയുമ്പോള്‍ അയാളുടെ കൈ മുട്ട് അവളുടെ മാറിലേക്കു മുട്ടി .ഒന്നുമറിയാതെയോ അറിയതെയോ എന്ന മട്ടിലായി അയാള്‍ കണ്ണടച്ചു കിടന്നു. . അല്‍പ്പ നിമിഷത്തിനകം ഒരു കിളി കൊഞ്ചല്‍ "പനിയുണ്ടല്ലോ സര്‍ ഇഞ്ചക്ഷന്‍ വേണമല്ലോ " സാവകാശം ഏണിനു ഒരു മധുര നോമ്പരം നല്‍കി തിരുമിയകന്നു അവള്‍.പതുക്കെ എഴുനേറ്റു ബില്ലും കൊടുത്ത്,ഡോക്ടര്‍ കുറിച്ച് കൊടുത്ത മരുന്നിന്റെ കുറുപ്പടി അ

അവന്‍ പ്രിയപ്പെട്ടവാന്‍ തന്നെ

Image
അവന്‍ പ്രിയപ്പെട്ടവാന്‍ തന്നെ നിനക്കിപ്പോള്‍ വേണ്ടത് പരിണിതമായ സ്നേഹമാണ് അത് കിട്ടാത്തതിന്‍ അഭിവാഞ്ചയാണി പുലമ്പലുകള്‍ നിന്നെ നെഞ്ചോടു ചേര്‍ത്തു നിന്ന്നിലേക്ക് നിന്റെ നീല നയനങ്ങളിലേക്ക് ഉറ്റുനോക്കുമ്പോള്‍ ഒരു സ്നേഹ പ്രപഞ്ചം അവന്‍ കാണാത്തതിന്‍ നോവാണി ഈ കലമ്പലുകള്‍ അവനിത്ര ക്രൂരനും തന്‍ കാര്യക്കാരനുമാണല്ലോ കടലിനു ചൂടുപിടിക്കുമ്പോള്‍ കര തണുത്തു കഴിയുന്നുവല്ലോ അതെ അറിയാതെ പോയ അവന്റെ ദേഹത്തുനിന്നും നീ നിന്‍ പൂച്ചനഖങ്ങള്‍ക്കിടയില്‍പറ്റിച്ചേര്‍ന്ന മാംസത്തിന് അവന്റെ കരിഞ്ഞഗന്ധമാണ്.. കാണാക്കയങ്ങളിലെങ്ങോ അവന്‍ തേടുന്നത് നിന്റെയും അവന്റെയും ഒത്തൊരു രൂപത്തെ മാത്രമാണ് അതിനാല്‍ അവനെയും മനസ്സിലാക്കു അവന്‍ അരികത്തു തളര്‍ന്നുറങ്ങട്ടെ നല്ലൊരു നാളെക്കായി ********************************************************************** ഇത് പരിണിതാ മേനോന്റെ കാണാകയം എന്ന കവിതയ്ക്ക് ഇട്ട മറുപടി കവിതയാണ് ലിങ്ക് ചുവടെ ചേര്‍ക്കുന്നു http://keeravaani.blogspot.com/2011/07/blog-post_28.html#comments

മുറുക്കുകള്‍

Image
മുറുക്കുകള്‍ മുറുക്കകളെ പറ്റി പറഞ്ഞാല്‍ കിറിക്കാണ് എന്നു കരുതരുതേ പെണ്ണുങ്ങള്‍ മുറുക്കിയാല്‍ മുറുകില്ലയെന്നു ഞാന്‍ വിശ്വസിക്കില്ലായിരുന്നു ഇന്നലെ കണ്ണാടി കടയില്‍ നിന്നും മുറുക്കിതന്ന എന്റെ കണ്ണാടിയുടെ മുക്ക് താങ്ങി കളിലോരെണ്ണം ഇതാ ഇളകി പോയല്ലോ ഇന്ന് ,കഷ്ടമായല്ലോ അപ്പോഴാണ് ഓര്‍ത്തത് കഴിഞ്ഞ കൊല്ലം ഇന്‍ഡിഗോ വിമാനത്തിന്‍ മൂകിന്‍ കീഴിലെ ചക്രം ഉരിയഴിഞ്ഞു പോയത് മരാമത്ത് പണി നടത്തി ചക്രം മുറുക്കിയതും ഒരു പെണ്മണിയാണു പോലും

മൊബൈലിലുടെ

Image
മൊബൈലിലുടെ കര്‍ണ്ണന്റെ കര്‍ണ്ണ കുണ്ഡലങ്ങള്‍ പോലെ ഭരതന്‍ പൂജിച്ച പാദുകങ്ങള്‍ പോലെ സീതയുടെ ചൂടാമണി പോലെ കല്യാണാലോചനകളും നിക്കാഹും തലാക്കും ജനനമരണദുഃഖ സന്തോഷങ്ങളും പല വെഞ്ചന വസ്ത്ര ആഭാരണാതികളും ബാങ്ക് വായിപ്പകളും ലോക വാര്‍ത്തകളും പ്രണയ ചുമ്പന കമ്പനങ്ങള്‍ക്ക പുറത്തിതാ ട്രെയിന്‍ ടികറ്റുമിതാമൊബൈലിലുടെ ഇനി എന്തൊക്കെ വരാനിരിക്കുന്നു ആവോ

അഴുകാത്തവ

Image
അഴുകാത്തവ പടം പോഴിക്കുമാ പാമ്പിനേക്കാളും അഴുകാതെ കിടക്കുമി പത്തി വിടര്‍ത്തി വര്‍ണ്ണങ്ങളാല്‍ മാടി മാറി വിളിക്കും പ്ലാസ്റ്റിക്കാര്‍ന്നപരസ്യ പലകകളിലെ ഫ്ലക്സുകള്‍

ശിഥില ചിന്തകള്‍

Image
ശിഥില ചിന്തകള്‍ കിന്നംവന്നവരോടായ് തുടിക്കുമി വല്ലിയുടെ പൂതകത്തോട് ചോദിച്ചു തുടിക്കുമി കരയിലേക്ക് പതഞ്ഞു കയറുമി തിരമാലയോടും തപ്പി തടഞ്ഞു മുന്നേറുമാ താമസ്വിനിയുടെ ചിമ്മും താരകത്തോടും ഈ പിടച്ചലില്‍ എത്രയോ പ്രണയങ്ങളങ്കുരിച്ചിരിക്കാം എന്നാലൊന്നു ചോദിക്കാമിനി പ്രണയം നഷ്ടപ്പെട്ടവരോടിനി എത്ര വേദന കളിവര്‍ അനുഭവിക്കുന്നുയെന്ന് അറിയില്ല ഒന്നുമേ എന്‍ സ്നേഹമാരുമേയറിയാതെ പോയി വിരഹത്തിന്‍ വേദനയിളിലുരുകുമ്പോഴും സ്വയമില്ലാതെയവള്‍ക്കായ് ലോകം പരിഹസിച്ചു നിനക്കു പ്രണയിക്കാനറിയില്ലയെന്ന് കുരുക്കുകള്‍ മുന്‍പ് സമയത്തിന്‍ കെട്ടുകളഴിക്കവേ ദിനങ്ങള്‍പ്പെട്ടന്ന് ഓടിയകന്നിരുന്നു എന്നാല്‍ സ്വന്തം കുരുക്കുകളഴിക്കാന്‍ മാസങ്ങളേറെ വേണ്ടി വരുന്നുവല്ലോ കുറവ് എന്ത് ദുഖത്തിന്‍ കൊട്ടാരത്തില്‍ തേടി സന്തോഷം തരുകയില്ലാരുമിത്തിരിയുമി ലോകത്തിലായത് പതനത്തെ മാത്രം കാംക്ഷിക്കുന്നു ഏവരും ആത്മസംതൃപ്തി നല്‍കാതിരിക്കുവാന്‍ ഞാനവരോടായ് എന്ത് തെറ്റുചെയ്യ്തു വന്നീടുന്നു പരിഹാസ ചിരിയുമായ് എന്‍ കരച്ചില്‍ കണ്ടു ആനന്ദിക്കു മിവരോടെന്തു പറയേണ്ടെന്

പറയാന്‍ കഴിയത് പോയവ

പറയാന്‍ കഴിയത് പോയവ ഓര്‍മ്മികുവനായി നിനകെന്തു നല്‍കണം ഓര്‍മ്മികുമെന്നൊരു വാക്കുമാത്രം ............. ഓടിയകലുന്ന കാലത്തിന്‍ പാച്ചിലില്‍ ഒളികന്നാല്‍ കണ്ടകന്നു പോയില്ലേ ഒഴിവുനേരം വരും കാത്തിരുന്നു ഉള്ളിലുള്ളവ പറയുവാനായി ഇനി ഒരുനാള്‍ എന്ന് കരുതി അടുത്തു വരുമ്പോള്‍ എല്ലാം മറന്നു പോയിരിക്കുന്നു ഓര്‍മ്മകള്‍ ഇനി ഞാന്‍ എന്റെ ഓര്‍മ്മ തന്‍ പുസ്തക താളിതില്‍ കവിതയായി കുറിച്ചിടട്ടെ ഒന്നല്ല ഒരായിരം വരികളില്‍ കുറിച്ചാലും ഉള്ളിലിന്റെ ഉള്ളിലെ പറയാതെ മനസ്സോന്നാറില്ല ഒതുക്കുകല്ലുകള്‍ ഇറങ്ങി ചെത്തുവഴികള്‍ എത്തിനിള്‍ക്കും കറുത്ത വഴികള്‍ വിണ്ടും തിരികെ ഓടിയെത്തിച്ചിടുമി ഓര്‍മ്മകള്‍ തത്തികളിക്കുമി മനസ്സിന്‍ മുറ്റത്തു ഒരുമിഴി കോണിലെ പറയാന്‍ ഒരുക്കി നിര്‍ത്തുമാ വാക്കുകള്‍ ഇനി എന്നാണ് അതൊന്നു പറഞ്ഞു ഒഴിയുക

ക്ഷമിക്കുമല്ലോ സഹിക്കുമല്ലോ പൊറുക്കുമല്ലോ

Image
ക്ഷമിക്കുമല്ലോ സഹിക്കുമല്ലോ പൊറുക്കുമല്ലോ ആമരമീമര മെന്നു ചൊല്ലി പഠിപ്പിച്ചിട്ടു മാമുനി മാനിഷാദ പാടിയില്ലായിരുന്നുയെങ്കില്‍ കൈകേകി കൈ വിരല്‍ അച്ചാണിയായി മാറ്റിയിരുന്നില്ലയെങ്കില്‍ ബലെ അതി ബാലെ മന്ത്രങ്ങള്‍ രാമനും    സോദാരനും പഠിപ്പിച്ചില്ലായിരുങ്കില്‍ സീതാ സ്വയം വരത്തിനു ഭാരിച്ച ശൈവ ചാപം കുലച്ചില്ലായിരുങ്കില്‍ മന്തര മെല്ലെ കാതില്‍ മന്ത്രിചില്ലായിരുങ്കില്‍ ഭരതന്‍ പാദുകം സേവയാലെ ഭരിച്ചില്ലായുരുയെങ്കില്‍ ഉര്‍മ്മിള അന്തപുരത്തിലും ലക്ഷ്മണനായി കാത്തിരുന്നില്ലായിരുയെങ്കില്‍ ശൂര്‍പ്പണകതന്‍ കാമ ക്രോധങ്ങളാല്‍ മൂക്കും മുലയും ശേദിക്കപ്പെട്ടില്ലായിരുങ്കില്‍ മാരീച്ച മാന്‍ പെടയെ തന്‍ മായാജാലത്തിനാല്‍ ലക്ഷ്മണ രേഖ താണ്ടി സീതാഹരണം നടത്തിയില്ലായിരുന്നെങ്കില്‍ ജടായുവിനെ വഴി മധ്യത്തില്‍ കണ്ടില്ലായിരുയെങ്കില്‍ ബാലിയെ നിഗ്രഹിച്ചു സുഗ്രിവനോടു സഖ്യം നടത്തിയില്ലായിരുന്നുയെങ്കില്‍ സീതാ അന്വേഷണത്തിനായി രാവനറെ ലങ്കക്ക്   തീകൊളുത്തിയില്ലായിരുയെങ്കില്‍ ഹനുമാന്‍ തിരികെ രാമനോട് രമതന്‍ വിവരങ്ങള്‍ നല്കിയില്ലായിരുയെങ്കില്‍ വാനര സൈന്യം സേതു ബന്ധിച്ചു ലങ്കയില്‍ പോയി വ

കണ്ടു പഠിക്കാം പ്രകൃതിയില്‍ നിന്നും

Image
കണ്ടു പഠിക്കാം പ്രകൃതിയില്‍ നിന്നും കാണുന്നില്ലയിന്നു നന്നേകുറവായിരിക്കു കാണുന്നില്ലാരുമേയെന്നു കരുതിമുന്നേറുന്നു കാഴ്ചയില്ലാതെയല്ലെന്നു നിനക്കരു താരുമിന്നു കൈനിറയെ കിട്ടുവാനേറെയുണ്ടേങ്കിലിന്നു കാര്യം കഴിഞ്ഞു കിട്ടിയവ കുറഞ്ഞു പോകുന്നുയെന്നു കരുതുകില്‍ ഇല്ല മടിക്കില്ല ഇരുകാലികളിലയ്യോ കാലുമാറ്റി ചവുട്ടിയങ്ങുയിട്ടിടും ,എന്നാലില്ലയി കൊച്ചു നീറുമ്പു വിട്ടിടില്ല പരസഹായ ഹസ്തമൊരു നാളും കണ്ടു പഠിക്കുക ഈ പ്രകൃതിയാം പാഠ പുസ്തകത്തില്‍ നിന്നുനാം

ശ്രീ പത്മനാഭന്‍ തുണ

Image
ശ്രീ പത്മനാഭന്‍ തുണ കപ്പവും കരവും വാങ്ങിയ വകകളും കശുവണ്ടിയും കുരുമുളകും കയറ്റിയച്ചതും നാടുവാഴികളുടെ കൊള്ളപ്പണവും ദണ്ഡനത്താലും മോചന ദ്രവ്യങ്ങളും എല്ലാം നിലവറയിലല്ലോവച്ചുള്ളൂ സ്വിസ്സ് ബാങ്കിലേക്ക് കടത്തിയില്ലല്ലോ ശ്രീ പത്ഭാനാഭ ദാസനായി ശരണം പ്രാപിച്ചില്ലേ ഈ ദൈവത്തിന്റെ സ്വന്തം നാടിതില്‍

എന്നുള്ളിലെ മഹായുദ്ധം

Image
എന്നുള്ളിലെ മഹായുദ്ധം എന്നിലെ ശകുനി എന്നെ കൊണ്ട് ചൂതാടിച്ചു തോറ്റപ്പോള്‍ ,ഞാന്‍ ദുശാസനനായി മാറി ദൗപതിയെ വിവസ്ത്രയാക്കി അവസാനം തൃക്ഷണയിറങ്ങിയ വഴിയിലുടെ കൃഷ്ണനായി മാറി ദൂതിനായി പോയി ,യുദ്ധവുമായി മടങ്ങി എന്റെ ഉറ്റവരും ബന്ധു മിത്രാതികലുമായി യുദ്ധത്തില്‍ അധര്‍മ്മം തോറ്റു സ്വാര്‍ത്ഥനും അന്ധനുമായ ധൃതരാഷ്ട്രര്‍ എന്നിലെ ഭീമനെ പ്രിതിമയെന്നു അറിയാതെ ഞെരിച്ചുടച്ചു ,ഇന്നും എന്നും എന്റെ ഉള്ളിലെ മഹാഭാരത യുദ്ധം തുടര്‍ന്നു കൊണ്ടേ  ഇരിക്കുന്നു

മനസ്സേ .............................

മനസ്സേ .................. പായുന്ന പാച്ചിലിലായ് പടനിലം വിട്ടോടുന്ന പിടി തരാത്തൊരു പടകുതിരയല്ലോ മനസ്സേ ............................ വേദനകള്‍ തന്‍ മുള്ളുകളാല്‍ വാടി കരിയുമാ വാടികയില്‍ വസന്തം വിരുന്നു വരുന്നൊരു സാഗര തീരമല്ലോ മനസ്സേ ............................. അനന്തമാം അന്ജാതമാം ആനന്ദ ലഹരിയാല്‍ സുഖം പകരും ആരോഹണ അവരോഹണത്താലങ്ങു ആന്തോളനം നടത്തും വേദികയല്ലോ മനസ്സേ ............................. ഒരായിരം സ്വപ്നങ്ങളാല്‍ ഓമലാളേ നിന്‍ മന്ദഹാസമാര്‍ന്ന ഓര്‍മ്മകള്‍ വിടര്‍ന്നു വിഹരിക്കുമാ സ്വച്ച കല്ലോലിനിയല്ലോ മനസ്സേ ............................. മനസോരു മായാ മാണിക്ക ഖജിതമാം മഞ്ജുള മരതക ധരോ വരമല്ലോ മന്ത്ര മുഖരിതമാം മഞ്ജുഷയാം മോഹന മണി മന്ദിരമല്ലോ മനസ്സേ ...................

പൊടി കവിതകള്‍

ഞാന്‍ ഞാനയെന്ന ഞാനെ ഞാനാക്കിമാറ്റാനി ചാണോളം വയറിന്റെ ഞാണൊലി കേട്ടിട്ടു ഞാണിന്മേല്‍ ഏറുന്നു നിത്യം പണം പിറന്നു വീണൊരു പിച്ച പാത്രവുമായി പിച്ചവച്ചു നടക്കുമ്പോള്‍ പച്ചയായൊരു പരമാര്‍ത്ഥം പതുങ്ങി ഇരിക്കും ഇവന്‍ ഉലകത്തിന്‍ അധികാരി അവനുടെ വക്ക്രത കണ്ടിലെ അവനായി വലയുന്നത് വിനയല്ലേ പ്രണയം നിന്നാണെ എന്‍റെ കണ്ണാണെയിതു കരളാണെ കാര്യം കഴിയുമ്പോള്‍ പൊരുള്‍ ഇരുളാണെ പിണക്കം ഇതളറ്റു വേരറ്റു പോയരു ഇംഗിതങ്ങളൊക്കെ ഇണങ്ങു വാനകാതെ ഇരുളിലേക്കു മറഞ്ഞു ചുംബനം ചുരുളഴിയും മനസ്സിന്‍റെ ചൂരകലും കമ്പനം ജീവിത ചക്രം ഉണരുന്നു ഉണര്‍ത്തുന്നു ഉണത്താന്‍ശ്രമിക്കുന്നു ഉറക്കുന്നു ഉറക്കി കിടത്തുന്നു ഉറങ്ങുന്നു ഉണരുന്നു, മര്‍ത്ത്യന്‍ തന്‍ ജീവിതം പായുന്നു