കണ്ടു ഞാന്‍ നിന്നെ ഞാന്‍ കണ്ടു
കുരമ്പേറ്റു പിടയുന്ന ക്രൗഞ്ച പക്ഷിയുടെ
വേദനയില്‍ ഞാന്‍ കണ്ടു
എഴുത്താണി തുമ്പിലുടെ പകര്‍ന്നു തന്ന
എഴുത്തച്ചന്‍ തന്‍ കിളിപാട്ടു കേട്ടു വളര്‍ന്നു
കിഞ്ചന വര്‍ത്തമാനങ്ങളുടെ
മാനങ്ങള്‍ തേടി തുള്ളലിലുടെ കണ്ടു
കണ്ണന്‍റെ ബാലലീലകള്‍ പകരുന്ന
കര്‍ണ്ണാപമാര്‍ന്ന ഗാഥകള്‍ ഞാന്‍ കേട്ടു
നയന സുന്ദര കാഴ്ച്ചക്കൊപ്പം താളം പിടിക്കുന്ന
നതോന്നത വൃത്തത്തിലാര്‍ന്ന വഞ്ചിപ്പാട്ടും ഞാന്‍ കേട്ടു
പൂത്തു നില്‍ക്കും ഭക്തിയുടെ നിറവില്‍
ജ്ഞാനത്തിന്‍ പാനം നടത്തുന്നതും കണ്ടു
ഇമ്പമായി പാടിയുറക്കിയ
ഇരയമ്മന്‍ തമ്പിയുടെ താരാട്ടു കേട്ടു
വീണ പൂവിന്‍റെ രോദനത്തിലും
വാസവദത്തയുടെ ദാഹിക്കുന്ന മിഴികളിലും കണ്ടു
പ്രപഞ്ച സത്യങ്ങള്‍ തേടി ഉള്ളു തുറന്ന്‍ അങ്ങു
പ്രേമ സംഗീതവും കേട്ടു
ബധിര വിലാപങ്ങളിലുടെ
വേദനയുടെ മറുപുറങ്ങളും കണ്ടു
കാവിലെ പാട്ടു കേട്ട് അങ്ങു അമ്പാടിയിലേക്കു
ഇടനെഞ്ചു പൊട്ടി പാടും പാട്ടുകളും കേട്ടു
മാമ്പഴത്തിലുടെ നെഞ്ചു കീറി നേരിന്‍റെ പാട്ടും ഞാന്‍ കേട്ടു
ചങ്കു തുളക്കും വാഴക്കുലയുടെ ഗീതികളും കേട്ടു
ഇന്ന് ഞാന്‍ നാളെ നീയെന്നു പ്രതിധ്വനിക്കുന്നതും
ഓല പീലിചൂടും വള്ളുവ നാടിന്‍റെ സൗന്ദര്യതീരങ്ങള്‍ തേടുന്ന
പീയുടെ പീയൂഷം പകരും ഗാനാ മൃതവും നുകര്‍ന്നു
മാറില്‍ നിന്നും ചോരി വായിലേക്ക് ഒഴുകുന്ന
മാതൃത്വം തിങ്ങിത്തുടിക്കുന്ന ബാലാമണിയമ്മതന്‍ കവിതകളും കേട്ടു
വയലേലകളിലുടെ വിപ്ലവം വിതക്കും
വയലാറിന്‍റെ ഗാനങ്ങളും കേട്ടു
ഭാസ്ക്കര കിരണങ്ങളാല്‍ തിളങ്ങും
ഭാരത പുഴയുടെ ഭാവ സംഗീതവും കേട്ടു
കുട്ടിത്തം കൈ മുതലാക്കിയ
കുഞ്ഞുണ്ണിക്കവിതകളും കേട്ടു
പടയണി മേളക്കൊഴുപ്പില്‍
കാട്ടാളനും കുറത്തിയും ഉറഞ്ഞു തുള്ളുന്നതും കണ്ടു
ഒഴുകിവരും പാട്ടിന്‍റെ പാലാഴി തീര്‍ക്കും
പ്രേമ ഗായകനാം ഓ എന്‍ വിയുടെ പാട്ടുകളും കേട്ടു
ചെമ്മരിയാട്ടിന്‍ തോല്‍ധരിച്ച ചെന്നായക്കളെ കാട്ടിത്തന്ന
ചെമ്മണ്‍ പാത തണ്ടും ചെമ്മന കവിതകളും കേട്ടു
ഗംഗതന്‍ വിരിമാറിലുടെ ഗാന്ധിയുടെ ഗന്ധത്തെ തേടി
ഭ്രാന്തന്‍റെ പാട്ടിലുടെ മധുരം വിതറുന്നതും കണ്ടു
മുത്തുചിപ്പികള്‍ തേടി നാം ലാളിക്കും
മലയാളത്തിന്‍ മാനം കാക്കാന്‍
സുഗന്ധ൦ പരത്തും സുഗത കുമാരിയുടെ കവിതകളുംകേട്ടു
അക്കങ്ങള്‍ക്കും അക്ഷരങ്ങള്‍ക്കുമപ്പുറം
ഇരുളാണ് സുഖ പ്രദമെന്നു അക്കിത്ത കവിതകളും കേട്ടു
ദേവ താരു പൂത്തുലയിച്ച പാട്ടിലുടെ
എന്നെ ഇതു എഴുതുവാന്‍ പ്രേരിപ്പിച്ചവരുടെ
വഴികളിലുടെ നീങ്ങുമ്പോള്‍
കണ്ടു ഞാന്‍ നിന്നെ ഞാന്‍ കണ്ടു
എന്‍റെ വിശ്വാസമായി ആശ്വാസമായി
ജീവിത ആനന്ദവും നീതന്നെയല്ലേ
നിന്നെ പിരിഞ്ഞ് എനിക്ക് ആവില്ല കഴിയുവാന്‍
നീയാണ് നീയാണ് എന്‍റെ വിരല്‍ തുമ്പിലെ കവിതേ
Tuesday 31 August 2010
Monday 30 August 2010
മഠയന്‍
കാലത്ത് കുത്തി കുറിച്ചുവച്ച
കടലാസിലുടെ കണ്ണോടിച്ചു കൊണ്ട്
മകള്‍ പറഞ്ഞു ഈ അച്ഛനോന്നുമേയറിയുകയില്ല
കണ്ടില്ലേ കവിതയാണ് പോലും
മയില്‍ പ്പീലി തുണ്ട് ,വളപ്പൊട്ടുകള്‍ ,
കണ്മഷി ചാന്ത് സിന്ദുരങ്ങള്‍
ഇതാര്‍ക്കു വേണം
പിന്നെ ഓണ തുമ്പിയും തുമ്പയും
വെയിലും നിലാവും കാട്ടുതെറ്റി മുക്കുത്തി
കോളാമ്പി അരുളി ചെമ്പകം ശംഖുപുഷ്പം
ഉപ്പേരി പര്‍പ്പടക പായസവും ഉഞ്ഞാലും
ഇതൊക്കെ ടൂ ഓള്‍ഡ്
കണ്ടില്ലേ എന്‍റെ മൊബൈല്‍ ഫോണിലെ
അടിപോളി വേര്‍ഡ്സിന്റെ
എസ് എം എസ് കവിതകള്‍
"ENJOY LIFE WITH SWEET DREAMS OF
KENRY CHICKEN,PIZZA,BERGER,COLA
DRESS LIKE A HOLY WOOD PRETTY STARWARDS
DANCE WITH FRIENDS IN THE HEAVEN OF LOVELY
ORCHID FLOWERS BY SHARING SCRAP IN FACE BOOK , ORKUT
TWITTERING & CHATTING WITH
UN CONDITIONAL LOVE OF WORLD
SEE YOU WANNA
NICE OF YOU DA
BYE BYE DA "
സമ്മതിക്കയല്ലാതെ തലകുനിച്ചു
വിഡ്ഢി ചിരി ചിരിച്ചു മടങ്ങുമ്പോള്‍
ഭാര്യയുടെ ആത്മഗതം അല്‍പ്പം ഉച്ചത്തിലായി
മോള് പറഞ്ഞത് ശരിയാണ്
അച്ഛന്‍ അറു പഴഞ്ചനാണ്
അപ്പോള്‍ അറിയാതെ ഞാന്‍ ഓര്‍ത്തു പോയി
കാലം മാറിയിരിക്കുന്നു...........!!!!!!!!!!
കടലാസിലുടെ കണ്ണോടിച്ചു കൊണ്ട്
മകള്‍ പറഞ്ഞു ഈ അച്ഛനോന്നുമേയറിയുകയില്ല
കണ്ടില്ലേ കവിതയാണ് പോലും
മയില്‍ പ്പീലി തുണ്ട് ,വളപ്പൊട്ടുകള്‍ ,
കണ്മഷി ചാന്ത് സിന്ദുരങ്ങള്‍
ഇതാര്‍ക്കു വേണം
പിന്നെ ഓണ തുമ്പിയും തുമ്പയും
വെയിലും നിലാവും കാട്ടുതെറ്റി മുക്കുത്തി
കോളാമ്പി അരുളി ചെമ്പകം ശംഖുപുഷ്പം
ഉപ്പേരി പര്‍പ്പടക പായസവും ഉഞ്ഞാലും
ഇതൊക്കെ ടൂ ഓള്‍ഡ്
കണ്ടില്ലേ എന്‍റെ മൊബൈല്‍ ഫോണിലെ
അടിപോളി വേര്‍ഡ്സിന്റെ
എസ് എം എസ് കവിതകള്‍
"ENJOY LIFE WITH SWEET DREAMS OF
KENRY CHICKEN,PIZZA,BERGER,COLA
DRESS LIKE A HOLY WOOD PRETTY STARWARDS
DANCE WITH FRIENDS IN THE HEAVEN OF LOVELY
ORCHID FLOWERS BY SHARING SCRAP IN FACE BOOK , ORKUT
TWITTERING & CHATTING WITH
UN CONDITIONAL LOVE OF WORLD
SEE YOU WANNA
NICE OF YOU DA
BYE BYE DA "
സമ്മതിക്കയല്ലാതെ തലകുനിച്ചു
വിഡ്ഢി ചിരി ചിരിച്ചു മടങ്ങുമ്പോള്‍
ഭാര്യയുടെ ആത്മഗതം അല്‍പ്പം ഉച്ചത്തിലായി
മോള് പറഞ്ഞത് ശരിയാണ്
അച്ഛന്‍ അറു പഴഞ്ചനാണ്
അപ്പോള്‍ അറിയാതെ ഞാന്‍ ഓര്‍ത്തു പോയി
കാലം മാറിയിരിക്കുന്നു...........!!!!!!!!!!
Saturday 28 August 2010
നാമിന്നു കാണും മലയാളം
ആറോക്കെ നൂറിനു വഴിമാറി കൊടുക്കുന്നു
അതിര്‍ത്തിക്കപ്പുറം ഉള്ളവര്‍
ആവണിമാസമായാല്‍ ഉത്സാഹമായി അവര്‍ക്ക് എന്നാല്‍
ആവണി പലക പോട്ടെ ആവോളം
ആര്‍ത്തി കുട്ടി ഉണ്ടിരിക്കും
വിഢിപ്പെട്ടിക്കു മുന്നില്‍
അല്‍പ്പവും മെയ്യി അനങ്ങാതെ
അടുക്കള അന്യമായി മമ്മിയായി ഡാഡിയായി
അച്ഛനമ്മമാര്‍ക്കു ഒരുക്കുന്നു
സ്നേഹ സദനങ്ങള്‍ കദനങ്ങളാക്കി
അമ്മ തൊട്ടിലുകള്‍ക്കു എണ്ണം ഏറെയാക്കി
ആരവം പോഴിക്കും മലനാടിന്നു
ആവോളം ലഹരി പാനം നടത്തിയവര്‍
ആഘോഷമാക്കുന്നു ഓണമേകുന്ന ഓര്‍മ്മയിലവരിന്നു
ആനല്ല നാളിന്റെ ഓര്‍മ്മ പുതുക്കുന്നു
അതിര്‍ ഭാഷകള്‍ വളരുമ്പോള്‍ തളരുന്നു
അമ്മ മൊഴിയിന്നു അടര്‍ത്തി മാറ്റി
ആംഗലേയത്തിനു വഴി മാറ്റി കൊടുത്തിട്ടു
അല്‍പ്പവും വസ്ത്രം മാത്രം ഉടുത്തവര്‍
ആശരീരിയായിട്ടു മുഴക്കുന്നു മലയാളത്തിന്‍
അസ്ഥിവരം മാന്തുന്ന കാഴ്ച
ആരാലും താങ്ങുവാനകില്ല
അന്യ നാട്ടില്‍ കഴിയും
മലയാളത്തിന്‍ തുടുപ്പുകള്‍ക്ക് ഒട്ടുമേ
അതിര്‍ത്തിക്കപ്പുറം ഉള്ളവര്‍
ആവണിമാസമായാല്‍ ഉത്സാഹമായി അവര്‍ക്ക് എന്നാല്‍
ആവണി പലക പോട്ടെ ആവോളം
ആര്‍ത്തി കുട്ടി ഉണ്ടിരിക്കും
വിഢിപ്പെട്ടിക്കു മുന്നില്‍
അല്‍പ്പവും മെയ്യി അനങ്ങാതെ
അടുക്കള അന്യമായി മമ്മിയായി ഡാഡിയായി
അച്ഛനമ്മമാര്‍ക്കു ഒരുക്കുന്നു
സ്നേഹ സദനങ്ങള്‍ കദനങ്ങളാക്കി
അമ്മ തൊട്ടിലുകള്‍ക്കു എണ്ണം ഏറെയാക്കി
ആരവം പോഴിക്കും മലനാടിന്നു
ആവോളം ലഹരി പാനം നടത്തിയവര്‍
ആഘോഷമാക്കുന്നു ഓണമേകുന്ന ഓര്‍മ്മയിലവരിന്നു
ആനല്ല നാളിന്റെ ഓര്‍മ്മ പുതുക്കുന്നു
അതിര്‍ ഭാഷകള്‍ വളരുമ്പോള്‍ തളരുന്നു
അമ്മ മൊഴിയിന്നു അടര്‍ത്തി മാറ്റി
ആംഗലേയത്തിനു വഴി മാറ്റി കൊടുത്തിട്ടു
അല്‍പ്പവും വസ്ത്രം മാത്രം ഉടുത്തവര്‍
ആശരീരിയായിട്ടു മുഴക്കുന്നു മലയാളത്തിന്‍
അസ്ഥിവരം മാന്തുന്ന കാഴ്ച
ആരാലും താങ്ങുവാനകില്ല
അന്യ നാട്ടില്‍ കഴിയും
മലയാളത്തിന്‍ തുടുപ്പുകള്‍ക്ക് ഒട്ടുമേ
ഗാനം: പോകാതെ ...... ജീ ആര്‍ കവിയൂര്‍
നീ പോകാതെ പോകാതെ മുകിലേ
നീ പെയ്യാതെ പോകാതെ മുകിലെ
ഞാന്‍ കാണും സ്വപ്നങ്ങളെല്ലാം
നിന്നെ കുറിച്ചുള്ളതായിരുന്നു
നിന്‍വര്‍ണ്ണമെല്ലാം ചാലിച്ചു ചാലിച്ചു
ഞാനങ്ങു ചിത്രം ചമച്ചു
നീ പോകാതെ പോകാതെ മുകിലേ
നീ യിതു കാണാതെ പോകാതെ മുകിലെ
മനതാരില്‍ നിറയെ നീ പാടാനൊരുങ്ങും
മുരളീ നിനാദം നിറഞ്ഞു
കാണുന്നു ഞാനങ്ങു കാതോര്‍ത്ത് നില്‍ക്കും
ഗോപീജനങ്ങളും പൈകിടാവും
നീ പോകാതെ പോകാതെ മുകിലേ
നീ യിതു കേള്‍ക്കാതെ പോകാതെ മുകിലേ
ഓരോരോ പുല്‍കൊടിയും ഗോവര്‍ധനവും
പിന്നെ എന്‍ മോഹങ്ങളും
നീ അറിയാതെ പോകല്ലേ മുകിലേ
നീ പോകാതെ പോകാതെ മുകിലേ
നീ പെയ്യാതെ പോകാതെ മുകിലെ
മുകിലേ മുകിലേ മുകിലേ.........................
നീ പെയ്യാതെ പോകാതെ മുകിലെ
ഞാന്‍ കാണും സ്വപ്നങ്ങളെല്ലാം
നിന്നെ കുറിച്ചുള്ളതായിരുന്നു
നിന്‍വര്‍ണ്ണമെല്ലാം ചാലിച്ചു ചാലിച്ചു
ഞാനങ്ങു ചിത്രം ചമച്ചു
നീ പോകാതെ പോകാതെ മുകിലേ
നീ യിതു കാണാതെ പോകാതെ മുകിലെ
മനതാരില്‍ നിറയെ നീ പാടാനൊരുങ്ങും
മുരളീ നിനാദം നിറഞ്ഞു
കാണുന്നു ഞാനങ്ങു കാതോര്‍ത്ത് നില്‍ക്കും
ഗോപീജനങ്ങളും പൈകിടാവും
നീ പോകാതെ പോകാതെ മുകിലേ
നീ യിതു കേള്‍ക്കാതെ പോകാതെ മുകിലേ
ഓരോരോ പുല്‍കൊടിയും ഗോവര്‍ധനവും
പിന്നെ എന്‍ മോഹങ്ങളും
നീ അറിയാതെ പോകല്ലേ മുകിലേ
നീ പോകാതെ പോകാതെ മുകിലേ
നീ പെയ്യാതെ പോകാതെ മുകിലെ
മുകിലേ മുകിലേ മുകിലേ.........................
Wednesday 25 August 2010
വാഴിക്ക വീണ്ടും ...........
പാലാഴിയില്‍ വാഴും പത്മനാഭാ
പരിചോടു ഞാനിന്നുണര്‍ത്തിടുന്നേന്‍
പാരിതില്‍ വന്നു ഭവിച്ച വിപത്തെല്ലാം
പരിപാലിക്കുന്നതവിടുന്നുറിയാത്തതാണോ
ഇന്ദ്രാദി ദേവകളൊക്കെ വന്നുണര്‍ത്താഞ്ഞോ
ദരിദ്രനാം ഞാനിതാ ദുഃഖ സങ്കടങ്ങളൊക്കെ
അവിടുന്നേക്കായറിയിച്ചീടാം വീണ്ടും
പ്രജാതല്‍പ്പരരാം പ്രജാപതികളുടെ
ദുര്‍ഭരണത്താല്‍ പോറുതി മുട്ടിടുന്നേന്‍
പിന്നെയവരുടെ ഏറാന്‍ മുളികളാം
കോഴ വാങ്ങുന്നോരുദ്യോഗ വര്‍ഗ്ഗങ്ങളും
കുഴഞ്ഞു നാല്‍ക്കാലി കണക്കേ നടകൊള്ളും
കുതൂഹലമാം കാഴ്ച്ച കണ്ടു മനം മടുക്കുന്നേന്‍
പടി പറ്റി ജീവിത മപഹരിക്കും
പടക്കിറങ്ങും കുട്ടരുടെ കുടെ
മദമിളകി നടക്കുന്ന ഗജം കണക്കേ
മത മത്സരാദികളാല്‍ മോഹിതരായി
മനുഷ്യത്ത്വമെല്ലാം മറന്നു കഴിയുന്നേന്‍
അവിടുന്നു വീണ്ടുമാ പഞ്ചമമാം
അവതരത്താല്‍ വന്നു മൂന്ന് അടികള്‍ വച്ച്
ഇവരെയെല്ലാമകറ്റിയങ്ങ് ആ-
മഹാബലി തമ്പുരാനെ നാടു
വാഴിക്ക അവിടുന്നു വീണ്ടും
ഒരു അറുതി വരും വരെ
പരിചോടു ഞാനിന്നുണര്‍ത്തിടുന്നേന്‍
പാരിതില്‍ വന്നു ഭവിച്ച വിപത്തെല്ലാം
പരിപാലിക്കുന്നതവിടുന്നുറിയാത്തതാണോ
ഇന്ദ്രാദി ദേവകളൊക്കെ വന്നുണര്‍ത്താഞ്ഞോ
ദരിദ്രനാം ഞാനിതാ ദുഃഖ സങ്കടങ്ങളൊക്കെ
അവിടുന്നേക്കായറിയിച്ചീടാം വീണ്ടും
പ്രജാതല്‍പ്പരരാം പ്രജാപതികളുടെ
ദുര്‍ഭരണത്താല്‍ പോറുതി മുട്ടിടുന്നേന്‍
പിന്നെയവരുടെ ഏറാന്‍ മുളികളാം
കോഴ വാങ്ങുന്നോരുദ്യോഗ വര്‍ഗ്ഗങ്ങളും
കുഴഞ്ഞു നാല്‍ക്കാലി കണക്കേ നടകൊള്ളും
കുതൂഹലമാം കാഴ്ച്ച കണ്ടു മനം മടുക്കുന്നേന്‍
പടി പറ്റി ജീവിത മപഹരിക്കും
പടക്കിറങ്ങും കുട്ടരുടെ കുടെ
മദമിളകി നടക്കുന്ന ഗജം കണക്കേ
മത മത്സരാദികളാല്‍ മോഹിതരായി
മനുഷ്യത്ത്വമെല്ലാം മറന്നു കഴിയുന്നേന്‍
അവിടുന്നു വീണ്ടുമാ പഞ്ചമമാം
അവതരത്താല്‍ വന്നു മൂന്ന് അടികള്‍ വച്ച്
ഇവരെയെല്ലാമകറ്റിയങ്ങ് ആ-
മഹാബലി തമ്പുരാനെ നാടു
വാഴിക്ക അവിടുന്നു വീണ്ടും
ഒരു അറുതി വരും വരെ
Thursday 19 August 2010
ഓര്‍മ്മകള്‍
നടുക്കങ്ങള്‍ മാത്രമായി ഒടുക്കം
അതിരണി പാടങ്ങളും തറവാടും
നെല്ലി പലകയോളം മിറങ്ങി ചെല്ലും
പാതാള കരണ്ടിക്ക് ഒപ്പം തേടുന്ന കിനാക്കളും
അടിവില്ലില്‍ തളക്കും കൊറ്റുകള്‍ക്കും
തമ്മില്‍ മത്സരമായ് ഒടുങ്ങിയ
തായ് വഴികളിലുടെ കിട്ടിയ
നാരായവും പനയോലയും
തുരുമ്പിച്ച ഉറയില്ലത്ത ഉടവാളും
വെട്ടു തടയാന്‍ ആകാത്ത പരിചയും വിട്ടു
പരിചയമില്ലാത്ത വഴികള്‍ താണ്ടി
പല നാടുകള്‍ തേടിയലഞ്ഞു വന്നു നില്‍ക്കുമ്പോള്‍
ചിതലും ചീവിടും ചേക്കേറിയ
കഴുക്കോലും ഉത്തരവും അറപ്പടിയും
ഉത്തരമില്ലാത്ത ചോദ്യചിനമായ്
നിര്‍ത്താതെ അട്ടഹസിക്കുന്നു
കഴിഞ്ഞില്ലേ നിന്റെ ഓണവും ഓണനിലാവും
എന്തെ ഉണ്ണി എന്നാണ് മടങ്ങുക
നിന്റെ തിരക്കുള്ള തിരകള്‍ നിറച്ച്
നിറയോഴിക്കാന്‍ ഒരുങ്ങുന്ന
നഗരത്തിലേക്ക് നരകത്തിലേക്ക്
അതിരണി പാടങ്ങളും തറവാടും
നെല്ലി പലകയോളം മിറങ്ങി ചെല്ലും
പാതാള കരണ്ടിക്ക് ഒപ്പം തേടുന്ന കിനാക്കളും
അടിവില്ലില്‍ തളക്കും കൊറ്റുകള്‍ക്കും
തമ്മില്‍ മത്സരമായ് ഒടുങ്ങിയ
തായ് വഴികളിലുടെ കിട്ടിയ
നാരായവും പനയോലയും
തുരുമ്പിച്ച ഉറയില്ലത്ത ഉടവാളും
വെട്ടു തടയാന്‍ ആകാത്ത പരിചയും വിട്ടു
പരിചയമില്ലാത്ത വഴികള്‍ താണ്ടി
പല നാടുകള്‍ തേടിയലഞ്ഞു വന്നു നില്‍ക്കുമ്പോള്‍
ചിതലും ചീവിടും ചേക്കേറിയ
കഴുക്കോലും ഉത്തരവും അറപ്പടിയും
ഉത്തരമില്ലാത്ത ചോദ്യചിനമായ്
നിര്‍ത്താതെ അട്ടഹസിക്കുന്നു
കഴിഞ്ഞില്ലേ നിന്റെ ഓണവും ഓണനിലാവും
എന്തെ ഉണ്ണി എന്നാണ് മടങ്ങുക
നിന്റെ തിരക്കുള്ള തിരകള്‍ നിറച്ച്
നിറയോഴിക്കാന്‍ ഒരുങ്ങുന്ന
നഗരത്തിലേക്ക് നരകത്തിലേക്ക്
Wednesday 18 August 2010
നിനക്കു എന്റെ സലാം
നിനക്കായി വന്നിറങ്ങാനും
ഉയര്‍ന്നു പോങ്ങുവനും
ഞാന്‍ തീര്‍ക്കുന്ന താവളത്തില്‍ നിന്ന്
കിതപ്പോടെ പറന്നു ഉയര്‍ന്ന്‍
കാണാ കാഴചകള്‍ തേടി വരുന്നുവോ
എഴുസാഗരവും പര്‍വ്വത നിരകളും
പുഴകളും പച്ചില പടര്‍പ്പുകളും
മരുപച്ചകളും മണലാരണ്യങ്ങളും
സമൃദ്ധികളുടെ തീരങ്ങളും
നീ പേറും സ്വപ്ന സഞ്ചാരികള്‍
പല ഭാഷ മത സംഹിതകള്‍ തേടുന്നവര്‍
നീ എത്ര ധന്യന്‍ ഉയര്‍ന്നു മറയുന്ന
മേഘ കീറുകള്‍ക്കപ്പുറം കിനാവിന്റെ
നോവ് പേറുന്നവന്റെ അത്താണിയായി
നിനക്ക് ഉയിര്‍ ഏകിയവന്‍
ഇരുകാലിയാം മനുഷ്യനെ എങ്കിലും
ദിമാനമാര്‍ന്ന ചിന്തകള്‍ക്ക് ഉത്തരമാം
വിമാനമേ !! നിനക്കു എന്റെ സലാം
ഉയര്‍ന്നു പോങ്ങുവനും
ഞാന്‍ തീര്‍ക്കുന്ന താവളത്തില്‍ നിന്ന്
കിതപ്പോടെ പറന്നു ഉയര്‍ന്ന്‍
കാണാ കാഴചകള്‍ തേടി വരുന്നുവോ
എഴുസാഗരവും പര്‍വ്വത നിരകളും
പുഴകളും പച്ചില പടര്‍പ്പുകളും
മരുപച്ചകളും മണലാരണ്യങ്ങളും
സമൃദ്ധികളുടെ തീരങ്ങളും
നീ പേറും സ്വപ്ന സഞ്ചാരികള്‍
പല ഭാഷ മത സംഹിതകള്‍ തേടുന്നവര്‍
നീ എത്ര ധന്യന്‍ ഉയര്‍ന്നു മറയുന്ന
മേഘ കീറുകള്‍ക്കപ്പുറം കിനാവിന്റെ
നോവ് പേറുന്നവന്റെ അത്താണിയായി
നിനക്ക് ഉയിര്‍ ഏകിയവന്‍
ഇരുകാലിയാം മനുഷ്യനെ എങ്കിലും
ദിമാനമാര്‍ന്ന ചിന്തകള്‍ക്ക് ഉത്തരമാം
വിമാനമേ !! നിനക്കു എന്റെ സലാം
Thursday 12 August 2010
മന്ദഹാസം
നശ്വരമായ ദുഖങ്ങളെ
ഓര്‍മയില്‍ ഒളിപ്പിച്ചു
നിഷ്കളങ്കമായ ഒരു പുഞ്ചിരി
പങ്കുവെക്കാം സുഹൃത്തേ ...
**************************************
എന്നെയും നിന്നെയും
തമ്മില്‍ ബന്ധിപ്പിക്കുന്ന
കണ്ണി മറ്റൊന്നുമല്ല
നിന്റെ സ്നേഹം വിതറുന്ന
പുഞ്ചിരി ഒന്ന് മാത്രമാണ് സുഹൃത്തേ ....
***************************************
ചിരി പുന്തോട്ടത്തിലെ ജലധാരയാണ്.
ശാന്തമായ് മനസ്സില്‍ പതിച്ച് ,
ഓളങ്ങളാല്‍ ഇക്കിളിപ്പെടുത്തുന്നു
ഓരോ ചിരിയും, അല്ലേ സുഹൃത്തേ ?
*******************************************
നില്‍ക്കു പറഞ്ഞോട്ടെ
ഒരു സ്പര്‍ശനവുമില്ലാതെ
പടരുന്നു ഇത്.
എല്ലാ അസുഖങ്ങള്‍ക്കും മറുമരുന്നാണ്.
ഇത്തിരി നുകര്‍ന്ന് പോയ്കൂടെ സുഹൃത്തേ ...
******************************************
കാലത്തിനോട് ഒപ്പം
ഞാനും പഠിച്ചിരിക്കുന്നു
ചിരി പടര്‍ത്തുന്ന പ്രകാശത്തെ കുറിച്ച്
ചിലപ്പോള്‍ ചിലരെ സന്തോഷിപ്പിക്കാനും
എന്നാല്‍ ചിലപ്പോള്‍ എന്നെ തന്നെ ഒന്ന്
ഉണര്‍ത്താനും ചിരിക്കാതിരിക്ക,
വയ്യല്ലോ സുഹൃത്തേ....
ഓര്‍മയില്‍ ഒളിപ്പിച്ചു
നിഷ്കളങ്കമായ ഒരു പുഞ്ചിരി
പങ്കുവെക്കാം സുഹൃത്തേ ...
**************************************
എന്നെയും നിന്നെയും
തമ്മില്‍ ബന്ധിപ്പിക്കുന്ന
കണ്ണി മറ്റൊന്നുമല്ല
നിന്റെ സ്നേഹം വിതറുന്ന
പുഞ്ചിരി ഒന്ന് മാത്രമാണ് സുഹൃത്തേ ....
***************************************
ചിരി പുന്തോട്ടത്തിലെ ജലധാരയാണ്.
ശാന്തമായ് മനസ്സില്‍ പതിച്ച് ,
ഓളങ്ങളാല്‍ ഇക്കിളിപ്പെടുത്തുന്നു
ഓരോ ചിരിയും, അല്ലേ സുഹൃത്തേ ?
*******************************************
നില്‍ക്കു പറഞ്ഞോട്ടെ
ഒരു സ്പര്‍ശനവുമില്ലാതെ
പടരുന്നു ഇത്.
എല്ലാ അസുഖങ്ങള്‍ക്കും മറുമരുന്നാണ്.
ഇത്തിരി നുകര്‍ന്ന് പോയ്കൂടെ സുഹൃത്തേ ...
******************************************
കാലത്തിനോട് ഒപ്പം
ഞാനും പഠിച്ചിരിക്കുന്നു
ചിരി പടര്‍ത്തുന്ന പ്രകാശത്തെ കുറിച്ച്
ചിലപ്പോള്‍ ചിലരെ സന്തോഷിപ്പിക്കാനും
എന്നാല്‍ ചിലപ്പോള്‍ എന്നെ തന്നെ ഒന്ന്
ഉണര്‍ത്താനും ചിരിക്കാതിരിക്ക,
വയ്യല്ലോ സുഹൃത്തേ....
Tuesday 10 August 2010
ഓണ സ്മ്രിതികള്‍
ഓണ സ്മ്രിതികള്‍
കുഞ്ഞു തുമ്പിക്ക് ഒരു ഊഞ്ഞാലാടാന്‍
ചിങ്ങ തിരുവോണം വരവായി
തുള്ളും തുമ്പിക്ക് പൂക്കളം ഒരുക്കാന്‍
പൂവിളി ഉയരുകയായി
പൂവേ പോലി പൂവേ
പൂവേ പോലി പൂവേ
ഓണ വെയിലും പൂനിലവും
ഒത്തൊരുമിച്ചു അല്ലലില്ലാതെ
മാവേലി തമ്പുരാനേ വരവേല്‍പ്പിനായി
മലയാളം ഒരുങ്ങുകയായി
കുട്ടേട്ടനും കുട്ടേട്ടത്തിയും കുട്ടിയോളും
മൂത്തശ്ശിയെ കാണുവാന്‍ വരവായി
ഉപ്പിലിട്ടതിനും ഉപ്പേരിക്കും ഉപ്പ് ഉണ്ടോയെന്നു
മാവിന്‍ കൊമ്പിലിരുന്നു ചോര -
-കണ്ണുമായി ഉപ്പന്റെ ചോദ്യവുമായ്
തുശനിലയില്‍ തുവെള്ള ചോറും
ഉപ്പേരി പര്‍പ്പടക പായസം വിളമ്പുകയായ്
ഉണു കഴിഞ്ഞു ഉഞ്ഞാലാടി
തമ്മില്‍ കളി ചിരിയായ്
ഓണത്തിനോര്‍മ്മകളൊക്കെ
ഓടിയകലുകയായ്
കുഞ്ഞു തുമ്പിക്ക് ഒരു ഊഞ്ഞാലാടാന്‍
ചിങ്ങ തിരുവോണം വരവായി
തുള്ളും തുമ്പിക്ക് പൂക്കളം ഒരുക്കാന്‍
പൂവിളി ഉയരുകയായി
പൂവേ പോലി പൂവേ
പൂവേ പോലി പൂവേ
ഓണ വെയിലും പൂനിലവും
ഒത്തൊരുമിച്ചു അല്ലലില്ലാതെ
മാവേലി തമ്പുരാനേ വരവേല്‍പ്പിനായി
മലയാളം ഒരുങ്ങുകയായി
കുട്ടേട്ടനും കുട്ടേട്ടത്തിയും കുട്ടിയോളും
മൂത്തശ്ശിയെ കാണുവാന്‍ വരവായി
ഉപ്പിലിട്ടതിനും ഉപ്പേരിക്കും ഉപ്പ് ഉണ്ടോയെന്നു
മാവിന്‍ കൊമ്പിലിരുന്നു ചോര -
-കണ്ണുമായി ഉപ്പന്റെ ചോദ്യവുമായ്
തുശനിലയില്‍ തുവെള്ള ചോറും
ഉപ്പേരി പര്‍പ്പടക പായസം വിളമ്പുകയായ്
ഉണു കഴിഞ്ഞു ഉഞ്ഞാലാടി
തമ്മില്‍ കളി ചിരിയായ്
ഓണത്തിനോര്‍മ്മകളൊക്കെ
ഓടിയകലുകയായ്
Tuesday 3 August 2010
എന്‍റെ സുഹുര്‍ത്തുക്കള്‍ക്കായി
മെഴുകിനെയും ഉരുക്കുന്ന അഗ്നിയുമായ്
നില്‍ക്കുന്ന വരുടെ നടുവില്‍ ചുട്ടു പൊള്ളും
മനസ്സുമായ് നിലക്കുമ്പോഴായി കണ്ടു
ആ മിഴികളിലെ തിളക്കവും
തണുപ്പാര്‍ന്ന ഹസ്തദാനത്തിലുടെ
അറിഞ്ഞു കരങ്ങളിലെ ശക്തിയും പിന്നെ
അനുഭവിച്ചറിഞ്ഞു മന്വന്തരങ്ങളായി
ഞാന്‍ തേടിയലഞ്ഞ ആ സൗഹാര്‍ദ്ദത്തെ
പ്രണയം തലക്കു പിടിക്കുമ്പോള്‍
കൈ പിടിച്ചു നടന്ന കുട്ടുകാരനെ മറക്കും
കരയിക്കുന്നവര്‍ അടുത്തു കുടുമ്പോള്‍
ചിരിപ്പിച്ചിരുന്നവരെ ഓര്‍ക്കാതെയായ്
ആകാശത്തു ഉള്ള അമ്പിളിമാമനെ കണ്ടപ്പോള്‍
തിളങ്ങുന്ന തേജസ്സാര്‍ന്ന സൂര്യനാം സുഹൃത്തിനെ മറക്കുന്നു
ദുഖവും വേദനയും നിറഞ്ഞതാണ് എങ്കിലും
ജീവിതത്തിന്‍റെ വീര്‍പ്പു മുട്ടലുകളില്‍
അനുഭവിക്കാത്ത വര്‍ക്കു ഒട്ടുമേ അറിയാത്തതും
അറിയുന്നവര്‍ക്കു മുന്നില്‍ എല്ലാം പങ്കു വെക്കുന്നവനാണ്
ദൈവതുല്യനായ ഉത്തമ സുഹുര്‍ത്ത്
വിട്ടുയകലുമ്പോള്‍ ദുഖവും
കണ്ടുമുട്ടുമ്പോള്‍ സന്തോഷവും
കണ്ണു നിറഞ്ഞു തുളുമ്പുമ്പോഴും
ഉദാസീനനായ് നടന്നയകലുന്ന നേരത്തു
ഒന്ന് ഞാന്‍ മനസ്സിലാക്കുന്നു
മനസ്സിന്‍റെ ഭാരമിറക്കാന്‍
നീ തന്നെ അത്താണി എന്‍ സുഹുര്‍ത്തെ
നില്‍ക്കുന്ന വരുടെ നടുവില്‍ ചുട്ടു പൊള്ളും
മനസ്സുമായ് നിലക്കുമ്പോഴായി കണ്ടു
ആ മിഴികളിലെ തിളക്കവും
തണുപ്പാര്‍ന്ന ഹസ്തദാനത്തിലുടെ
അറിഞ്ഞു കരങ്ങളിലെ ശക്തിയും പിന്നെ
അനുഭവിച്ചറിഞ്ഞു മന്വന്തരങ്ങളായി
ഞാന്‍ തേടിയലഞ്ഞ ആ സൗഹാര്‍ദ്ദത്തെ
പ്രണയം തലക്കു പിടിക്കുമ്പോള്‍
കൈ പിടിച്ചു നടന്ന കുട്ടുകാരനെ മറക്കും
കരയിക്കുന്നവര്‍ അടുത്തു കുടുമ്പോള്‍
ചിരിപ്പിച്ചിരുന്നവരെ ഓര്‍ക്കാതെയായ്
ആകാശത്തു ഉള്ള അമ്പിളിമാമനെ കണ്ടപ്പോള്‍
തിളങ്ങുന്ന തേജസ്സാര്‍ന്ന സൂര്യനാം സുഹൃത്തിനെ മറക്കുന്നു
ദുഖവും വേദനയും നിറഞ്ഞതാണ് എങ്കിലും
ജീവിതത്തിന്‍റെ വീര്‍പ്പു മുട്ടലുകളില്‍
അനുഭവിക്കാത്ത വര്‍ക്കു ഒട്ടുമേ അറിയാത്തതും
അറിയുന്നവര്‍ക്കു മുന്നില്‍ എല്ലാം പങ്കു വെക്കുന്നവനാണ്
ദൈവതുല്യനായ ഉത്തമ സുഹുര്‍ത്ത്
വിട്ടുയകലുമ്പോള്‍ ദുഖവും
കണ്ടുമുട്ടുമ്പോള്‍ സന്തോഷവും
കണ്ണു നിറഞ്ഞു തുളുമ്പുമ്പോഴും
ഉദാസീനനായ് നടന്നയകലുന്ന നേരത്തു
ഒന്ന് ഞാന്‍ മനസ്സിലാക്കുന്നു
മനസ്സിന്‍റെ ഭാരമിറക്കാന്‍
നീ തന്നെ അത്താണി എന്‍ സുഹുര്‍ത്തെ
Subscribe to:
Posts (Atom)